ETV Bharat / state

ബൈക്കിലെത്തി മാല മോഷണം; പ്രതി പിടിയില്‍ - alappuzha

പ്രതി നൽകിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്‌ടിച്ച ഒമ്പത് പവനോളം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു

മാല മോഷണം  പ്രതി പിടിയില്‍  ബൈക്കിലെത്തി മാല മോഷണം  ആലപ്പുഴ ക്രൈം  ആലപ്പുഴ  alappuzha crime  alappuzha  gold chain snatching
ബൈക്കിലെത്തി മാല മോഷണം; പ്രതി പിടിയില്‍
author img

By

Published : Feb 25, 2020, 11:46 PM IST

ആലപ്പുഴ: ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തി മാല മോഷ്‌ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അമ്പലപ്പുഴ സ്വദേശി കോയാമോൻ(34) ആണ് പുന്നപ്ര പൊലീസിന്‍റെ പിടിയിലായത്. സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാലമോഷണ കേസിൽ അറസ്റ്റിലായ ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ 2019ൽ വണ്ടാനം സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്ത് വീട്ടമ്മയുടെ ആറര പവന്‍റെ മാല കവർച്ച ചെയ്‌തത് ഇയാളാണെന്ന് തെളിഞ്ഞു. കൂടാതെ 2018ൽ പറവൂരിലും പുന്നപ്ര മാർക്കറ്റിന് വടക്ക് ഭാഗത്തും നടന്ന മാലമോഷണ കേസിലും പ്രതിയാണ് ഇയാൾ. മോഷണം നടത്തിയ സ്വർണാഭരണങ്ങൾ ആലപ്പുഴയിലുള്ള കടയിലാണ് വിറ്റത്. പ്രതി നൽകിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്‌ടിച്ച ഒമ്പത് പവനോളം സ്വർണാഭരണങ്ങൾ പൊലീസ്‌ കണ്ടെടുത്തു. പുന്നപ്ര എസ്ഐ രാജൻബാബുവിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ തോമസ്, എ.എസ്.ഐമാരായ ബോബൻ, ഷിബു, സീനിയർ പൊലീസ് ഓഫീസർ അജീഷ്, സി.പി.ഒമാരായ ബൈജു, മാത്യു എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ രാത്രിയോടെ അമ്പലപ്പുഴ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.