ETV Bharat / state

നഗരപാത വികസനം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് : മന്ത്രി ജി. സുധാകരൻ

കൈതവന - കളർകോട് ജങ്ക്ഷൻ റോഡ്, പിച്ചു അയ്യർ ജങ്ക്ഷൻ - വൈ. എം. സി. എ റോഡ് എന്നീ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്.

ആലപ്പുഴ  alappuzha  കൈതവന - കളർകോട്  ജി. സുധാകരൻ  എ. എം ആരിഫ്‌ എം. പി
നഗരപാത വികസനം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് : മന്ത്രി ജി. സുധാകരൻ
author img

By

Published : Oct 24, 2020, 9:59 PM IST

ആലപ്പുഴ : നഗരപാത വികസന പദ്ധതി (സിറ്റി റോഡ് ഇപ്രൂവ്മെന്‍റ് പ്രൊജകട്‌ ) പ്രകാരം നിർമ്മിക്കുന്ന റോഡുകൾ ഉന്നത നിലവാരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാവും പൂർത്തിയാക്കുകയെന്നു പൊതുമരാമത്തു -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. വൈറ്റ് ടോപ്പിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുന്ന നഗരത്തിലെ രണ്ട് പ്രധാന റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരപാത വികസനം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് : മന്ത്രി ജി. സുധാകരൻ
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നിർമ്മിക്കുന്ന റോഡുകളുടെ ശൃംഖലയിൽ 20 ഇടനാഴികളാണുള്ളത്. ഇതിൽ നഗരത്തിന്‍റെ ഹൃദയ ഭാഗത്തിലൂടെ കടന്നുപോകുന്ന കൈതവന - കളർകോട് ജങ്ക്ഷൻ റോഡ്, പിച്ചു അയ്യർ ജങ്ക്ഷൻ - വൈ. എം. സി. എ റോഡ് എന്നീ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്. നഗരപാത വികസന പദ്ധതി പ്രകാരം 55.21 കോടി രൂപയാണ് ഈ റോഡ് ശൃംഖലക്കായി വകയിരുത്തിയിരിക്കുന്നത്. നഗര റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് പുറമെ ഫുട്‌പാത്തുകൾ, അഴുക്കുചാലുകൾ, തെരുവ് വിളക്കുകൾ, അടയാളങ്ങൾ, കാൽനട യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ എന്നിവയോട് കൂടിയാകും റോഡുകളുടെ നിർമ്മാണം.ഉദ്ഘാടന ചടങ്ങിൽ എ. എം ആരിഫ്‌ എം. പി മുഖ്യാതിഥിയായി. ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ, പൊതുമരാമത്തു വകുപ്പ് റോഡ് വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.