ETV Bharat / state

സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനം

author img

By

Published : Jun 28, 2021, 4:00 AM IST

അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി സുധാകരൻ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ഉണർന്നു പ്രവർത്തിച്ചില്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നു

G Sudhakaran  ജി സുധാകരൻ  ആലപ്പുഴയിലെ സുധാകര പക്ഷം  CPM district committee meeting in Alappuzha
സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനം

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംഘടനാ അജണ്ട വെച്ച് കൂടിയ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനം. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എംഎൽഎ കൂടിയായിരുന്ന ജി സുധാകരൻ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ഉണർന്നു പ്രവർത്തിച്ചില്ലെന്നും ആലപ്പുഴ മണ്ഡലത്തിൽ മുൻ മന്ത്രി തോമസ് ഐസക് സജീവമായപ്പോൾ ജി സുധാകരൻ ഉൾവലിഞ്ഞു നിന്നു എന്നുമാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ വിമർശനം ഉന്നയിച്ചത്.

വിമർശനം തുടങ്ങി വച്ചത് എഎം ആരിഫ് എംപി

അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സർക്കാരും എംഎൽഎ എന്ന നിലയിൽ ജി സുധാകരനും നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ച വികസന രേഖ പുറത്തിറക്കിയില്ല. എംഎൽഎയുടെ ഓഫീസിൽ നിന്നും ഇതുമായി ബന്ധപ്പെട്ട സഹായം ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനം ഉന്നയർന്നു. എഎം ആരിഫ് എംപിയാണ് ജി സുധാകരനെതിരായ വിമർശനം തുടങ്ങി വച്ചത്.

വികാരപരമായിരുന്നു എച്ച് സലാമിന്‍റെ ജില്ലാ കമ്മിറ്റിയിലെ പ്രതികരണം. കുടുംബയോഗങ്ങളിൽ ശരീരഭാഷയിലൂടെ പാർട്ടി സ്ഥാനാർഥിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു എന്നായിരുന്നു അമ്പലപ്പുഴയിലെ എംഎൽഎ എച്ച് സലാം ജി സുധാകരനെതിരെ ഉന്നയിച്ച വിമർശനം.

അമ്പലപ്പുഴയിൽ സീറ്റ് കിട്ടാത്തതിലെ അതൃപ്തി ജി സുധാകരൻ പല രീതിയിൽ പ്രകടമാക്കി. ഇതിന്‍റെ ഭാഗമായി സ്ഥാനാർഥിക്കെതിരായ രീതിയിലേക്കുള്ള പ്രവർത്തനങ്ങളിലേക്ക് പോലും പോയി എന്നും വിമർശനം ഉയർന്നു.

ജി സുധാകരന്‍റെ അസാന്നിധ്യത്തിൽ ഉയർന്ന വിമർശനങ്ങൾ

അമ്പലപ്പുഴയിലെ സ്ഥാനാർഥി ആയിരുന്ന എച്ച് സലാം ഉൾപ്പെടെയാണ് വിമർശനങ്ങൾ ഉന്നയിച്ചത്. എച്ച് സലാമിനെതിരെ രക്തസാക്ഷിമണ്ഡപത്തിൽ പതിഞ്ഞ എസ്‌ഡിപിഐ ആരോപണമുള്ള പോസ്റ്റുറകൾക്ക് പിന്നിൽ സുധാകര പക്ഷത്തുള്ളവർ എന്നും ആക്ഷേപമുന്നയിച്ചു. ഞായറാഴ്ച ചേർന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി സുധാകരന്‍റെ അസാന്നിധ്യത്തിൽ ആയിരുന്നു വിമർശനങ്ങൾ ഉയർന്നത്.

Also read: പ്രവര്‍ത്തകര്‍ക്ക് സൈബറിടങ്ങളിലും അച്ചടക്കം ബാധകം : എ. വിജയരാഘവന്‍

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ സുധാകരന്‍റെ പ്രവർത്തനത്തെപ്പറ്റി സംസ്ഥാന നേതൃത്വത്തിന് ചില പരാതികൾ ലഭിച്ചെന്ന് എ.വിജയരാഘവൻ ജില്ലാ കമ്മിറ്റി യോഗത്തെ അറിയിച്ചു. എല്ലാം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ യോഗത്തിൽ മറുപടി നൽകി. ജി സുധാകരന്‍റെ ചിത്രമുള്ള പോസ്റ്ററുകൾ അമ്പലപ്പുഴയിൽ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ഏരിയ കമ്മിറ്റിക്ക് നിർദേശം നൽകാൻ ജില്ലാ കമ്മിറ്റിയെ സംസ്ഥാന ആക്ടിങ് സെക്രട്ടറി ചുമതലപ്പെടുത്തി.

പാർട്ടി അനുവാദമില്ലാതെ സ്വന്തം ചിത്രം വച്ച് പോസ്റ്റർ അടിച്ചതിൽ ആലപ്പുഴ എംപി എ.എം. ആരിഫിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.