ETV Bharat / state

എൽഡിഎഫിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിയ്ക്ക് വോട്ട് മറിക്കുന്നു: ജി സുധാകരൻ - മന്ത്രി ജി സുധാകരൻ

ചില സ്ഥലങ്ങളിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ഇത് കോൺഗ്രസ് വോട്ടുമറിക്കുന്നത് കൊണ്ടാണെന്നും മന്ത്രി ആരോപിച്ചു

g sudhakaran against bjp congress  കോൺഗ്രസ് ബിജെപിയ്ക്ക് വോട്ട് മറിക്കുന്നു  മന്ത്രി ജി സുധാകരൻ  കേരള തദ്ദേശ തെരഞ്ഞെടുപ്പ്
എൽഡിഎഫിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിയ്ക്ക് വോട്ട് മറിക്കുന്നു: ജി സുധാകരൻ
author img

By

Published : Dec 8, 2020, 9:06 PM IST

ആലപ്പുഴ: ഇടതുപക്ഷ ജനാതിപത്യ മുന്നണിയെ തോൽപ്പിക്കാൻ പലയിടത്തും കോൺഗ്രസ് ബിജെപിയ്ക്ക് വോട്ട് മറിക്കുന്നുവെന്ന് മന്ത്രി ജി സുധാകരൻ. ചില സ്ഥലങ്ങളിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ഇത് കോൺഗ്രസ് വോട്ടുമറിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് ആറുമാസത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിൽ വരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന, പിണറായി സർക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പാണ്.

എൽഡിഎഫിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിയ്ക്ക് വോട്ട് മറിക്കുന്നു: ജി സുധാകരൻ

സർക്കാർ നടപ്പാക്കുന്ന നയങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കോർപറേറ്റ് വൽക്കരണത്തിനും ജനങ്ങളുടെ നിത്യജീവിതത്തെ പോലും ബാധിക്കുന്ന തരത്തിലുള്ള ജനവിരുദ്ധ നയങ്ങൾക്കുമെതിരെ വോട്ട് വീഴുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ആലപ്പുഴ ചിന്മയാ ഹയർസെക്കണ്ടറി സ്‌കൂളിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭാര്യയും അധ്യാപികയുമായ ഡോ. ജൂബിലി നവപ്രഭക്ക് ഒപ്പമെത്തിയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.