ETV Bharat / state

അയ്യപ്പനാണ് സ്ഥാനാർഥി എന്ന തരത്തിലാണ് ബിജെപിയുടെ പ്രചാരണം: മന്ത്രി ജി സുധാകരൻ - loksabha election

രാഹുൽഗാന്ധിക്ക് നരേന്ദ്ര മോദിയെ പേടിയാണെന്നും അതുകൊണ്ടാണ് മോദിക്കെതിരെ മത്സരിക്കാൻ തയ്യാറാകാത്തത് എന്നും മന്ത്രി ജി സുധാകരൻ.

ജി സുധാകരൻ വാർത്താസമ്മേളനം
author img

By

Published : Apr 13, 2019, 3:22 PM IST

ആലപ്പുഴ: അയ്യപ്പനാണ് സ്ഥാനാർഥി എന്ന തരത്തിലുള്ള പ്രചാരണമാണ് ബിജെപി കേരളത്തിൽ നടത്തുന്നതെന്ന് മന്ത്രി ജി സുധാകരൻ. ആലപ്പുഴ പ്രസ് ക്ലബിൽ നടന്ന ജനസമക്ഷം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെത്തിയാൽ മോദിക്ക് അയ്യപ്പനെക്കുറിച്ച് മാത്രമാണ് വാചാലനാകാൻ സാധിക്കുന്നതെന്നും വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽഗാന്ധിക്ക് മോദിയെ പേടിയാണെന്നും അതുകൊണ്ടാണ് മോദിക്കെതിരെ മത്സരിക്കാൻ തയ്യാറാകാത്തതെന്നും മന്ത്രി ആരോപിച്ചു. ദിനംപ്രതി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും കോൺഗ്രസ് പാർട്ടി ബിജെപിക്ക് ഒരു ബദലല്ലെന്നും ഇടതുപക്ഷമാണ് യഥാർത്ഥ ബദലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:

*അയ്യപ്പനാണ് സ്ഥാനാർത്ഥി എന്ന തരത്തിലാണ് ബിജെപി പ്രചരണം നടത്തുന്നത് : മന്ത്രി ജി സുധാകരൻ*

ആലപ്പുഴ: അയ്യപ്പനാണ് സ്ഥാനാർത്ഥി എന്ന തരത്തിലുള്ള പ്രചാരണമാണ് ബിജെപി കേരളത്തിൽ നടത്തുന്നത് എന്ന് മന്ത്രി ജി സുധാകരൻ ആരോപിച്ചു. ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടന്ന ജനസമക്ഷം  പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെത്തിയാൽ മോഡിക്ക് അയ്യപ്പനെക്കുറിച്ച് മാത്രമാണ് വാചാലനാകാൻ സാധിക്കുന്നത് എന്നും വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽഗാന്ധിക്ക് മോഡിയെ പേടിയാണെന്നും അതുകൊണ്ടാണ് മോഡിക്കെതിരെ മത്സരിക്കാൻ തയ്യാറാകാത്തത് എന്നും അദ്ദേഹം ആരോപിച്ചു. ദിനംപ്രതി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും കോൺഗ്രസ് പാർട്ടി ബിജെപിക്ക് ഒരു ബദലല്ല എന്നും ഇടതുപക്ഷമാണ് യഥാർത്ഥ ബദൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.