ആലപ്പുഴ: എൽഡിഎഫ് സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളികളുടെ പെൻഷൻ 1500 രൂപയാക്കുമെന്ന് മന്ത്രി ജി.സുധാകരൻ. തൃക്കുന്നപ്പുഴയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സർക്കാരിനെ നുണ പ്രചാരണത്തിലൂടെ അപമാനിക്കാനാണ് കേരളത്തിലെ കോൺഗ്രസുകാർ ശ്രമിക്കുന്നത്. ചുരുങ്ങിയപക്ഷം രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലമെങ്കിലും കോണ്‍ഗ്രസുകാര്‍ മനസിലാക്കണമെന്നും തൊഴുത്തിൽ കെട്ടാൻ പോലും പറ്റാത്തത്ര മെലിഞ്ഞുപോയ പ്രസ്ഥാനമായി, കോണ്‍ഗ്രസ് മാറിയെന്നും മന്ത്രി പരിഹസിച്ചു.
മത്സ്യത്തൊഴിലാളി പെൻഷൻ 1500 രൂപയാക്കും: മന്ത്രി ജി സുധാകരൻ - മത്സ്യത്തൊഴിലാളി പെൻഷൻ 1500 രൂപയാക്കും
തൃക്കുന്നപ്പുഴയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം