ETV Bharat / state

അരൂരിൽ ഇതാദ്യമായി കൈപ്പത്തി; ചരിത്രം തിരുത്തി ഷാനിമോൾ ഉസ്‌മാൻ - അരൂരിൽ ആദ്യമായി കൈപ്പത്തി

വിജയം യുഡിഎഫിന്‍റെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണെന്ന് ഷാനിമോൾ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞടുപ്പിനേക്കാൾ അധികം വോട്ട് ഇടത്- വലത് മുന്നണികൾ നേടിയപ്പോൾ എൻഡിഎ ഏറെ പിന്നിലായി.

ഷാനിമോൾ ഉസ്‌മാൻ
author img

By

Published : Oct 24, 2019, 4:36 PM IST

Updated : Oct 24, 2019, 9:04 PM IST

ആലപ്പുഴ: ചുവന്നുതുടുത്ത അരൂരിനെ കൈപ്പത്തി ചിഹ്നത്തിലേക്ക് ഷാനിമോൾ ഉസ്മാൻ മാറ്റിയെഴുതി. മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യമായി കൈപ്പത്തി ചിഹ്നത്തില്‍ വിജയം. അപ്രതീക്ഷിത അട്ടിമറി വിജയത്തിലൂടെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്‌മാൻ നിയമസഭയിലെത്തുമ്പോൾ അത് കോൺഗ്രസ്സിനും വലിയ ആവേശമാണ് സമ്മാനിക്കുന്നത്.
2079 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാനിമോൾ ഉസ്‌മാൻ വിജയിച്ചത്. കെ. ആർ. ഗൗരിയമ്മയ്ക്ക് ശേഷം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വനിത കൂടിയാണ് ഷാനിമോൾ ഉസ്മാൻ. ആകെയുള്ള പത്ത് പഞ്ചായത്തുകളിൽ എട്ടിലും ഷാനിമോൾക്കായിരുന്നു മുൻതൂക്കം. വോട്ടെണ്ണലിന്‍റെ ആദ്യാവസാനം വരെയും ലീഡ് നിലനിർത്താനും ഷാനിമോൾ ഉസ്മാന് സാധിച്ചു.

അരൂരിൽ ഇതാദ്യമായി കൈപ്പത്തി; ചരിത്രം തിരുത്തി ഷാനിമോൾ ഉസ്‌മാൻ

യുഡിഎഫിന്‍റെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് ഇത്തവണത്തെ വിജയമെന്ന് അഡ്വ. ഷാനിമോൾ ഉസ്‌മാൻ വിജയ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് പ്രവർത്തകർ തന്‍റെ വിജയത്തിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചു. കെപിസിസി മുതൽ ബൂത്ത് തലം വരെ ചിട്ടയായ പ്രവർത്തനവും നടന്നു. തനിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളോട് ഒന്നും പ്രതികരിക്കാനില്ലെന്നും ഷാനിമോൾ പറഞ്ഞു. പലരുടേയും പെരുമാറ്റം വേദനിപ്പിച്ചിട്ടുണ്ട്. അതിനോടൊന്നും ഇപ്പോൾ പ്രതികരിക്കുന്നില്ല. പകരം ജനങ്ങളാണ് അവർക്ക് മറുപടി കൊടുക്കേണ്ടതെന്നും അത് അവർ നൽകിയിട്ടുണ്ടെന്നും ഷാനിമോൾ പ്രതികരിച്ചു.

2006 മുതൽ തുടർച്ചയായ മൂന്ന് വിജയമാണ് എഎം ആരിഫിലൂടെ അരൂരുകാർ ഇടത് മുന്നണിക്ക് സമ്മാനിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നിയമസഭയിലേക്ക് ആരിഫിന് ലഭിച്ച 38000 വോട്ടിന്‍റെ ഭൂരിപക്ഷം മറികടന്നാണ് ഷാനിമോൾ അരൂർ എംഎൽഎ ആകുന്നത്.
കഴിഞ്ഞ തെരഞ്ഞടുപ്പിനേക്കാൾ അധികം വോട്ട് ഇടത്- വലത് മുന്നണികൾ നേടിയപ്പോൾ എൻഡിഎ ഏറെ പിന്നിലായി. എൻഡിഎയുടെ വോട്ടിൽ പതിനായിരത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പ്രകാശ് ബാബുവായിരുന്നു അരൂരിലെ എൻഡിഎ സ്ഥാനാർഥി. എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമായിട്ടും അരൂരിൽ എൻഡിഎയ്ക്ക് കാര്യമായ വോട്ട് ചോർച്ചയാണ് ഉണ്ടായത്.

Intro:

Body:അരൂരിലേത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമെന്ന് ഷാനിമോൾ

ആലപ്പുഴ : യുഡിഎഫിന് അരൂരിൽ ലഭിച്ചത് മുന്നണി പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാൻ. വിജയപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാനിമോൾ.

കെപിസിസി മുതൽ ബൂത്ത് തലം വരെ ചിട്ടയായ പ്രവർത്തനം നടന്നു. യുഡിഎഫ് പ്രവർത്തകർ തന്റെ വിജയത്തിനായി ആത്മാർത്ഥമായാണ് പ്രവർത്തിച്ചതെന്നും ഷാനിമോൾ പറഞ്ഞു. തനിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളോട് പ്രതികരിക്കാനില്ല. പലരുടെയും പെരുമാറ്റം വേദനിപ്പിച്ചിട്ടുണ്ട്. അവയോട് ഇപ്പോൾ പ്രതികരിക്കാനില്ല. ജനങ്ങളാണ് അവർക്ക് മറുപടി കൊടുക്കേണ്ടതെന്നും അതവർ നൽകിയിട്ടുണ്ട് എന്നും ഷാനിമോൾ പ്രതികരിച്ചു.

Conclusion:
Last Updated : Oct 24, 2019, 9:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.