ETV Bharat / state

കെകെ മഹേശന്‍റെ മരണം : വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി - ആത്മഹത്യ പ്രേരണ

ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് വെള്ളാപ്പള്ളി നടേശനും തുഷാറിനും മാനേജർ കെ.എൽ അശോകനുമെതിരെ പൊലീസ് കേസെടുത്തത്

SNDP leader Natesan  vellappally natesan  kk maheshan death  fir against vellappally natesan  കെകെ മഹേശന്‍റെ മരണം  വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി  ആലപ്പുഴ  എസ്‌എൻഡിപി  എസ്‌എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി  കെകെ മഹേശന്‍റെ മരണം  latest kerala news  kerala local news  alappuzha local news  ആത്മഹത്യ പ്രേരണ  വെള്ളാപ്പള്ളി
കെകെ മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി
author img

By

Published : Dec 1, 2022, 3:31 PM IST

Updated : Dec 1, 2022, 3:43 PM IST

ആലപ്പുഴ : കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്‌റ്റർ ചെയ്‌ത് പൊലീസ്. മാനേജർ കെ.എൽ അശോകൻ, മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ആലപ്പുഴ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം മാരാരിക്കുളം പൊലീസാണ് കേസെടുത്തത്.

ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മഹേശന്‍റെ ഭാര്യയാണ് വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തുടർന്നാണ് മൂന്നുപേരെയും പ്രതിചേർത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. 2020 ജൂൺ 24നാണ് ചേർത്തല യൂണിയൻ ഓഫിസിൽ കെകെ മഹേശനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.

Last Updated : Dec 1, 2022, 3:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.