ETV Bharat / state

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇന്ധ​ന നി​കു​തി കുറക്കില്ലെ​ന്ന് ധ​ന​മ​ന്ത്രി തോമസ് ഐസക്ക് - ഇന്ധ​ന നി​കു​തി കുറക്കില്ലെ​ന്ന് ധ​ന​മ​ന്ത്രി

നികുതി വർധിപ്പിച്ചത് കേന്ദ്ര സർക്കാരാണെന്നും ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ മൂന്ന് മടങ്ങാണ് കേന്ദ്രം വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു

Kerala Finance Minister  Finance Minister Thomas isaac  ഇന്ധ​ന നി​കു​തി കുറക്കില്ലെ​ന്ന് തോമസ് ഐസക്  ഇന്ധ​ന നി​കു​തി കുറക്കില്ലെ​ന്ന് ധ​ന​മ​ന്ത്രി  Petrol diesel hike in kerala
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇന്ധ​ന നി​കു​തി കുറക്കില്ലെ​ന്ന് ധ​ന​മ​ന്ത്രി
author img

By

Published : Feb 21, 2021, 4:47 PM IST

Updated : Feb 21, 2021, 6:18 PM IST

ആലപ്പുഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇന്ധ​ന നി​കു​തി കുറക്കില്ലെ​ന്ന് ധ​ന​കാര്യ വകുപ്പ് മ​ന്ത്രി ഡോ.ടി.എം.തോ​മ​സ് ഐ​സ​ക്ക്. സംസ്ഥാന സർക്കാർ ഇതുവരെ ഇന്ധനവില നികുതി വർധിപ്പിച്ചിട്ടില്ല. നികുതി വർധിപ്പിച്ചത് കേന്ദ്ര സർക്കാരാണ്. ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ മൂന്ന് മടങ്ങാണ് കേന്ദ്രം വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറാവണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇന്ധ​ന നി​കു​തി കുറക്കില്ലെ​ന്ന് ധ​ന​മ​ന്ത്രി തോമസ് ഐസക്ക്

ഇന്ധന വിലയുടെ നികുതി കേന്ദ്ര സർക്കാർ കുറയ്ക്കുന്നത് മൂലം സംസ്ഥാനത്തിന്‍റെ വരുമാനം കുറഞ്ഞാലും സഹിച്ചോളാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ സാമ്പത്തി​ക സ്ഥി​തി മോശ​മാ​ണ്. സംസ്ഥാന ഖ​ജ​നാ​വ് പ്രതിസ​ന്ധി നേ​രി​ടു​മ്പോ​ള്‍ വി​ല കു​റ​യ്ക്കാ​നാ​കി​ല്ല. ഇന്ധ​ന​വി​ല ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സം​സ്ഥാ​ന​ത്തി​ന് എതിര്‍പ്പില്ലെ​ന്നും എന്നാൽ ഇതിന്‍റെ നഷ്ടപരിഹാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നും മന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

ആഴക്കടൽ മത്സ്യസബന്ധനത്തിന് കോർപ്പറേറ്റുകൾക്ക് അവസരം നൽകിയത് കോൺഗ്രസാണ്. ഒരു കോർപ്പറേറ്റ് കമ്പനിക്കും സംസ്ഥാന സർക്കാർ അവസരം നൽകില്ല. അതാണ് സർക്കാർ നിലപാട്. കോർപ്പറേറ്റുകൾക്ക് അവസരം നൽകിയ ശേഷം ബിജെപിയും കോൺഗ്രസും സംസ്ഥാന സർക്കാരിന് മേൽ കുതിരകയറുകയാണെന്നും മന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

Last Updated : Feb 21, 2021, 6:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.