ആലപ്പുഴ : സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. ഹരിപ്പാട് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിച്ച സബ് ട്രഷറിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങളടക്കം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിലൂടെ സർക്കാർ ഈ ആശയമാണ് ലക്ഷ്യമിടുന്നത്. ഹരിപ്പാട് ട്രഷറിയ്‌ക്ക്, കേരളത്തിന്‍റെ ട്രഷറി ചരിത്രത്തിൽ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്.
ALSO READ: നിപ ആശങ്കയകലുന്നു ; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്‍റെ വരുമാനമടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തിൽ ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവർത്തനത്തെ കുറിച്ചുള്ള അറിവുകൾ പുതുതലമുറയ്‌ക്ക് കൂടി പകർന്ന് നൽകേണ്ടതാണെന്നും മന്ത്രി പറഞ്ഞു.