ആലപ്പുഴ: എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ നേതൃത്വത്തിൽ വനിതകൾ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളിലൊന്നായ നിഷിദ്ധോയുടെ സ്വിച്ചോൺ കർമ്മത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാ സംവിധായകരുടെ സിനിമകൾക്കായി സംസ്ഥാന ബജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാംസ്കാരിക സമുച്ചയങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും സംസ്കാരമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽനിന്ന് വിനോദ സഞ്ചാരികളെ ആകർഷിക്കാനായി പഴയ കെട്ടിടങ്ങൾ നവീകരിച്ച് കഫെറ്റീരിയകളായി മാറ്റുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുമെന്ന് തോമസ് ഐസക്
സാംസ്കാരിക സമുച്ചയങ്ങൾ ഉണ്ടാകണമെന്നും സംസ്കാരമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി.