ETV Bharat / state

കൊയ്ത നെല്ല് മില്ലുകാർ എടുക്കുന്നില്ല; നെല്ല് നിരത്തി പ്രതിഷേധം

ആലപ്പുഴ പൊങ്ങ പാടശേഖരത്തിലെ കർഷകരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. 10 ദിവസമായിട്ടും കൊയ്ത നെല്ല് മില്ലുകാർ എടുക്കാത്തതിനെ തുടർന്നാണ് കർഷകരുടെ പ്രതിഷേധം.

കൊയ്ത നെല്ല് മില്ലുകാർ എടുക്കുന്നില്ല; നെല്ല് നിരത്തി കർഷകർ റോഡ് ഉപരോധിച്ചു latest alapuzha lock down farmers protest
കൊയ്ത നെല്ല് മില്ലുകാർ എടുക്കുന്നില്ല; നെല്ല് നിരത്തി കർഷകർ റോഡ് ഉപരോധിച്ചു
author img

By

Published : May 6, 2020, 7:17 PM IST

ആലപ്പുഴ: കൊയ്ത നെല്ല് മില്ലുകാർ എടുക്കാത്തതിനെ തുടർന്ന് കർഷകർ റോഡിൽ നെല്ല് നിരത്തി റോഡ് ഉപരോധിച്ചു. കുട്ടനാട് പൂപ്പള്ളി - കൈനകരി റോഡിലായിരുന്നു കർഷകരുടെ പ്രതിഷേധം. ആലപ്പുഴ പൊങ്ങ പാടശേഖരത്തിലെ കർഷകരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. 10 ദിവസമായിട്ടും കൊയ്ത നെല്ല് മില്ലുകാർ എടുക്കാത്തതിനെ തുടർന്നാണ് കർഷകരുടെ പ്രതിഷേധം. 350 ഏക്കർ പൊങ്ങ പാടത്തെ കർഷകരാണ് കൊയ്ത നെല്ല് പാടത്ത് നിന്ന് മാറ്റാൻ കഴിയാതെ പ്രതിസന്ധിയിലായത്. കൊയ്ത്ത് പൂർത്തിയായി എട്ട് ദിവസം കഴിഞ്ഞിട്ടും നെല്ലെടുക്കാൻ മില്ലുകാർ വന്നിട്ടില്ലെന്നും ഏജന്‍റുമാരാണ് പ്രതിസന്ധിക്ക്‌ കാരണമെന്നും കർഷകർ ആരോപിക്കുന്നു.

കൊയ്ത നെല്ല് മില്ലുകാർ എടുക്കുന്നില്ല; നെല്ല് നിരത്തി കർഷകർ റോഡ് ഉപരോധിച്ചു

ഗുണനിലവാരം കുറഞ്ഞതും ഈർപ്പമുള്ളതുമായ നെല്ലായത് കൊണ്ടും വിലക്കിഴിവിന് കർഷകർ സമ്മതിക്കാത്തതുമാണ് നെല്ല് സംഭരണത്തിന് തയ്യാറാവാത്തത് എന്നാണ് മില്ലുടമകളുടെ നിലപാട്. പ്രതിഷേധം ശക്തമായതോടെ കൃഷി മന്ത്രിയുടെ നിർദ്ദേശപ്രകാരം പാഡി ഓഫീസർ, മില്ല് ഉടമകൾ തുടങ്ങിയവരുമായി കർഷകർ ചർച്ച നടത്തി. 17 ശതമാനം വരെ മോയ്‌സ്‌ച്ചര്‍ ഉള്ള നെല്ലിന് നാല് കിലോ കിഴിവും തുടർന്ന് ഓരോ കിലോക്കും ഒരു രൂപ നിരക്ക് കൂട്ടിയും നെല്ലെടുക്കാൻ മില്ലുടമകൾ സമ്മതിച്ചു. ഇത് കർഷകരെ വിളിച്ചു കൂട്ടി അറിയിക്കുകയും അവർ സമ്മതിക്കുകയുമായിരുന്നു. എൻസിപി നേതാവ് തോമസ് കെ തോമസിന്‍റെ നേതൃത്വത്തിലാണ് സമവായ ചർച്ചകൾ നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.