ആലപ്പുഴ: അരൂരിൽ നീതി പൂർവമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുല്ല. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ ഭാഗമായി മോഡൽ പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടുമെന്നും മണ്ഡലത്തിൽ സ്ത്രീ സൗഹൃദ ബൂത്തുകൾ സജീകരിക്കും. സ്റ്റാറ്റിക് സർവലൈൻസ് പോയിന്റുകളിൽ കർശന വീഡിയോ കവറേജ് ഉറപ്പാക്കിയിട്ടുണ്ട്. പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി ഡിവൈ.എസ്.പിയ്ക്ക് ചുമതല നൽകിയെന്നും കലക്‌ടർ പറഞ്ഞു.
അരൂരിൽ നീതിപൂർവമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തും
പണത്തിന്‍റെയും മദ്യത്തിന്റെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെന്ന് ഡോ. അദീല അബ്‌ദുല്ല
ആലപ്പുഴ: അരൂരിൽ നീതി പൂർവമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുല്ല. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ ഭാഗമായി മോഡൽ പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടുമെന്നും മണ്ഡലത്തിൽ സ്ത്രീ സൗഹൃദ ബൂത്തുകൾ സജീകരിക്കും. സ്റ്റാറ്റിക് സർവലൈൻസ് പോയിന്റുകളിൽ കർശന വീഡിയോ കവറേജ് ഉറപ്പാക്കിയിട്ടുണ്ട്. പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി ഡിവൈ.എസ്.പിയ്ക്ക് ചുമതല നൽകിയെന്നും കലക്‌ടർ പറഞ്ഞു.
ആലപ്പുഴ : അരൂരിൽ നീതി പൂർവമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ ഭാഗമായി മോഡൽ പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടുമെന്നും മണ്ഡലത്തിൽ സ്ത്രീ സൗഹൃദ ബൂത്തുകൾ സജ്ജീകരികുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. നീതി പൂർവമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് രൂപം നൽകിയിട്ടുള്ള സ്‌ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാന്നതിന് നിരീക്ഷണത്തിന് പ്രത്യേക നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. സ്റ്റാറ്റിക് സർവലൈൻസ് പോയിന്റുകളിൽ കർശന വീഡിയോ കവറേജ് ഉറപ്പാക്കിയിട്ടുണ്ട്. പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി ഡിവൈ.എസ്.പിയ്ക്ക് ചുമതല നൽകി. സ്റ്റാറ്റിക് സർവലൈൻസ് സ്‌ക്വാഡുകളുടെ എണ്ണം ആറിൽ നിന്ന് ഒമ്പതാക്കി വർധിപ്പിച്ചു.പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് കർശനമായി നിയന്ത്രിക്കുന്നതിന് വേണ്ടിയാണിതെന്നും കളക്ടർ പറഞ്ഞു.
സ്വതന്ത്രമായും പരപ്രേരണ കൂടാതെയും വോട്ടുചെയ്യാനുള്ള സമ്മതിദായകന്റെ അവകാശത്തിൽ പെയ്ഡ് ന്യൂസുകൾ അനുചിതമായ സ്വാധീനം ചെലുത്തുന്നതായും തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനശക്തിക്ക് അവ പ്രോത്സാഹനം നൽകുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എം.സി.എം. സി.ക്കു രൂപം നൽകിയത്. നിഷ്പക്ഷവും നീതിപൂർവ്വകവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രകിയ ഉറപ്പാക്കാൻ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.Conclusion: