ETV Bharat / state

ഡോ. രേണു രാജ് ഐഎഎസ് ആലപ്പുഴ ജില്ല കലക്‌ടർ ആകും - ആലപ്പുഴ പുതിയ ജില്ലാ കലക്‌ടർ

നിലവിലെ കലക്‌ടർ എ. അലക്‌സാണ്ടർ ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം

Dr Renu Raj IAS Alappuzha District Collector  New collector fo alappuzha  ഡോ രേണു രാജ് ഐഎഎസ് ആലപ്പുഴ ജില്ലാ കലക്‌ടർ  ആലപ്പുഴ പുതിയ ജില്ലാ കലക്‌ടർ  ആലപ്പുഴ കലക്‌ടർ എ അലക്‌സാണ്ടർ വിരമിക്കും
ഡോ. രേണു രാജ് ഐഎഎസ് ആലപ്പുഴ ജില്ല കലക്‌ടർ ആകും
author img

By

Published : Feb 23, 2022, 10:56 PM IST

ആലപ്പുഴ : മൂന്നാർ സബ് കലക്‌ടറായിരിക്കെ കയ്യേറ്റക്കാർക്കെതിരെ കർശന നിലപാട് എടുത്തതിന്‍റെ പേരിൽ ശ്രദ്ധേയയായ ഡോ. രേണുരാജ് ഐ.എ.എസ് ആലപ്പുഴ ജില്ല കലക്‌ടറാകും. നിലവിലെ കലക്‌ടർ എ. അലക്‌സാണ്ടർ ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നാളെ പുറത്തിറങ്ങും.

ALSO READ: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം ഒ.ബി.സിയില്‍ ; തീരുമാനം മന്ത്രിസഭായോഗത്തില്‍

ഐ.എ.എസ് രണ്ടാം റാങ്കോടെ പാസായ രേണു രാജ്, കല-കായിക മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പാസായി. തുടർന്ന് കല്ലുവാതുക്കൽ ഇ.എസ്.ഐ ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായി സേവനം അനുഷ്ഠിക്കവെയാണ് 27-ാം വയസിൽ ആദ്യ ചാൻസിൽ തന്നെ ഐ.എ.എസ് പരീക്ഷ പാസായത്.

തൃശ്ശൂർ സബ് കലക്‌ടറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീടാണ് മൂന്നാറിൽ സബ് കലക്‌ടറായി എത്തുന്നത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ രേണു രാജ് മാർച്ച് ഒന്നിന് ആലപ്പുഴയിൽ ചാർജ് എടുക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.