ETV Bharat / state

പ്ലസ്ടു പാസാകാത്ത വ്യാജ ഡോക്ടര്‍ ആലപ്പുഴയിൽ പിടിയില്‍ - alappuzha fake doctor arrest

തിരുവനന്തപുരം സ്വദേശിയാണ് വ്യാജ ഡോക്‌ടർക്കെതിരെ പൊലീസിൽ പരാതിപ്പെട്ടത്.

ആലപ്പുഴയിൽ വ്യാജ ഡോക്‌ടർ പിടിയിലായി  വ്യാജ ഡോക്‌ടർ പിടിയിൽ  ബിനുകുമാർ പൊലീസ് പിടിയിൽ  വ്യാജ എം.ബി.ബി.എസ്‌ ബിരുദ സർട്ടിഫിക്കറ്റ്  വ്യാജ ഡോക്‌ടർ ബിനുകുമാർ അറസ്റ്റിൽ  ബിനുകുമാർ ആലപ്പുഴയിൽ പിടിയിലായി  binu kumar arrested in alappuzha  fake doctor arrest in alappuzha  binu kumar arrested  fake doctor arrest  alappuzha fake doctor arrest  fake doctor arrest in alappuzha
ആലപ്പുഴയിൽ വ്യാജ ഡോക്‌ടർ പൊലീസ് പിടിയിലായി
author img

By

Published : Jun 25, 2021, 12:34 PM IST

ആലപ്പുഴ: പുനലൂർ സെന്‍റ് തോമസ് ഹോസ്‌പിറ്റലിൽ ജോലി ചെയ്‌തു വന്നിരുന്ന വ്യാജ ഡോക്‌ടർ ബിനു കുമാർ പൂച്ചാക്കൽ പൊലീസിന്‍റെ പിടിയിലായി. പ്ലസ്‌ ടു പോലും പാസാകാത്ത ബിനു കുമാര്‍ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചാണ് ജോലിയിൽ പ്രവേശിച്ചത്.

തിരുവനന്തപുരം സ്വദേശിയായ വനിത ഡോക്‌ടറാണ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നത്. തന്‍റെ സർട്ടിഫിക്കറ്റിലെ നമ്പർ അടക്കം അതേപടി പകർത്തിയാണ് ബിനു കുമാർ ജോലിയിൽ പ്രവേശിച്ചതെന്നാണ് പരാതി. കേസിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.

ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസിന്‍റെ പിടിയിലായത്. കന്യാകുമാരി ചെറുവള്ളൂർ മാമ്പഴത്തോട്ടം സ്വദേശിയാണ് അറസ്റ്റിലായ ബിനു കുമാർ.

ആലപ്പുഴ എസ്.പി.ജഗന്നാഥൻ, ഡി.വൈ.എസ്.പി. വിനോദ് പിള്ള, പൂച്ചാക്കൽ ഇൻസ്പെക്ടർ അജി.വി. നാഥ്, എസ്.ഐ. ഗോപാലകൃഷ്ണൻ, എ.എസ്.ഐ. സുനിൽ, സി.പി.ഒ മാരായ അഖിൽ, അനിൽ, ഡ്രൈവർ സജി എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് ബിനു കുമാറിന്‍റെ അറസ്റ്റിന് നേതൃത്വം നൽകിയത്.

ALSO READ: ഏരൂരിൽ വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നൂറോളം പേർക്ക് ഗുരുതര രോഗം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.