ETV Bharat / state

കായംകുളത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്‌ടർ

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ വിപത്ത്. കായംകുളത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍

District Collector Alapuzha  കായംകുളത്ത് കൊവിഡ്  ജില്ലാ കലക്‌ടർ ആലപ്പുഴ
കലക്‌ടർ
author img

By

Published : Jul 7, 2020, 10:48 PM IST

ആലപ്പുഴ: കായംകുളത്ത് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്‌ടർ എ.അലക്‌സാണ്ടര്‍ അറിയിച്ചു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായതെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കണ്ടെയ്‌ൻമെന്‍റ് സോണില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ തോത് കുറയ്ക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ വിപത്താണ് കാത്തിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ ആളുകള്‍ പുറത്തിറങ്ങരുത്. മാസ്‌കിന്‍റെ ഉപയോഗം, സാമൂഹിക അകലം എന്നിവയില്‍ ഒരു വിട്ടുവീഴ്‌ചയും പാടില്ല. ആരോഗ്യവകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും നിര്‍ദേശം പൊതുജനങ്ങള്‍ പാലിച്ചാല്‍ മാത്രമേ നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി മറികടക്കാനാകൂ എന്നും ജില്ലാ കലക്‌ടർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.