ETV Bharat / state

ആലപ്പുഴയിൽ സ്ഥിതി നിയന്ത്രണവിധേയം ; ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ഊർജിതമെന്ന് ജില്ല കലക്‌ടർ - എ.അലക്‌സാണ്ടർ ഐഎഎസ്

നിലവിൽ ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

district collector regarding flood situation in alappuzha  flood situation in alappuzha  alappuzha flood  ആലപ്പുഴ  ആലപ്പുഴ ജില്ല കലക്‌ടർ  ദുരിതാശ്വാസ പ്രവർത്തനങ്ങൾ  മഴക്കെടുതി  എ.അലക്‌സാണ്ടർ ഐഎഎസ്  സജി ചെറിയാന്‍
ആലപ്പുഴയിൽ സ്ഥിതി നിയന്ത്രണവിധേയം; ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ഊർജിതമെന്ന് ജില്ല കലക്‌ടർ
author img

By

Published : Oct 17, 2021, 10:50 PM IST

ആലപ്പുഴ : മഴക്കെടുതിയുടെ ദുരിതം നേരിടുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരിതാശ്വാസ - രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് ജില്ല കലക്‌ടർ എ.അലക്‌സാണ്ടർ ഐഎഎസ്. നിലവിൽ ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ആളുകളെയെല്ലാം സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും കലക്‌ടർ അറിയിച്ചു. ജില്ല ഭരണകൂടവും വിവിധ സർക്കാർ വകുപ്പുകളും നല്‍കുന്ന നിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രക്ഷാപ്രവർത്തകരോട് ജനങ്ങൾ സഹകരിക്കണമെന്നും കലക്‌ടർ അഭ്യർഥിച്ചു.

ആലപ്പുഴയിൽ സ്ഥിതി നിയന്ത്രണവിധേയം; ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ഊർജിതമെന്ന് ജില്ല കലക്‌ടർ

Also Read: ആലപ്പുഴയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം ; അപ്പർ കുട്ടനാട്ടുകാരെ ക്യാമ്പുകളിലേക്ക് മാറ്റി

ജില്ലയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വിവിധ നിയോജക മണ്ഡലങ്ങളിലും താലൂക്കുകളിലും യോഗം ചേര്‍ന്നു. ജനപ്രതിനിധികളും വകുപ്പുകളുടെ പ്രതിനിധികളും യോഗങ്ങളില്‍ പങ്കെടുത്തു. അതത് മേഖലകളിലെ സാഹചര്യത്തിനനുസരിച്ച് നടത്തേണ്ട തയാറെടുപ്പുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്‌തു. ഇതുവരെ സ്വീകരിച്ച നടപടികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിശദമാക്കി.

ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്‍ നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിന്‍റെ തീരുമാനങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിവരികയാണെന്ന് ജില്ല കലക്‌ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.