ETV Bharat / state

കൊവിഡ് 19; മൃഗാശുപത്രികളിൽ നിയന്ത്രണം, വാക്‌സിനേഷനുകൾ താൽക്കാലികമായി നിർത്തി

നായ, പൂച്ച എന്നിവയ്ക്കുള്ള പ്രതിരോധ വാക്‌സിനേഷൻ താൽക്കാലികമായി നിർത്തിവച്ചു. കണ്ടെയ്ൻമെന്‍റ് സോണിലുള്ള പ്രദേശങ്ങളിൽ കന്നുകാലി ഗർഭധാരണ കുത്തിവയ്‌പ്, പരിശോധന എന്നിവ പരമാവധി ഒഴിവാക്കണം.

District Animal Husbandry  District Animal Husbandry in alappuzha  മൃഗാശുപത്രികളിൽ നിയന്ത്രണം
കൊവിഡ് 19; മൃഗാശുപത്രികളിൽ നിയന്ത്രണം, വാക്‌സിനേഷനുകൾ താൽക്കാലികമായി നിർത്തി
author img

By

Published : May 1, 2021, 4:19 AM IST

ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ മൃഗാശുപത്രികളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. മൃഗങ്ങളുടെ ചികിത്സക്കായി അത്യാവശ്യ സന്ദർഭങ്ങളിലെ കർഷകർ ആശുപത്രിയിൽ നേരിട്ടെത്തി സേവനം തേടാവൂ. മൃഗാശുപത്രി ഡോക്ടർമാരെ ഫോണിലൂടെ ബന്ധപ്പെട്ട് സേവനം നേടണം. കണ്ടെയ്ൻമെന്‍റ് സോണിലുള്ളവർ ആശുപത്രി സന്ദർശനം ഒഴിവാക്കണം.

മൃഗാശുപത്രിയിലെത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫ്രണ്ട് ഓഫിസ് ജീവനക്കാർ നൽകുന്ന നിർദേശമനുസരിച്ച് പ്രവർത്തിക്കണം. പേര്, വിലാസം, ഫോൺ അടക്കമുള്ള വിവരം നൽകണം. മൃഗങ്ങൾക്കൊപ്പം ഒരാൾക്കു മാത്രമേ ആശുപത്രി അങ്കണത്തിലേക്ക് പ്രവേശനം അനുവദിക്കൂ. കണ്ടെയ്ൻമെന്‍റ് സോണിൽ അവശ്യസേവനം വേണ്ടവർ ഫോൺ മുഖേന മൃഗാശുപത്രിയെ അറിയിക്കണം. അത്യാവശ്യഘട്ടമെങ്കിൽ ഡോക്ടറുടെ സേവനം ലഭ്യമാകും. നായ, പൂച്ച എന്നിവയ്ക്കുള്ള പ്രതിരോധ വാക്‌സിനേഷൻ താൽക്കാലികമായി നിർത്തിവച്ചു. കണ്ടെയ്ൻമെന്‍റ് സോണിലുള്ള പ്രദേശങ്ങളിൽ കന്നുകാലി ഗർഭധാരണ കുത്തിവയ്‌പ്, പരിശോധന എന്നിവ പരമാവധി ഒഴിവാക്കണം. കൊവിഡ് രോഗം ബാധിച്ച് മൃഗാശുപത്രി ജീവനക്കാർ ക്വാറന്‍റൈനിൽ പോകേണ്ട സാഹചര്യമുണ്ടായാൽ സമീപ സ്ഥലത്തെ മൃഗാശുപത്രിയുടെ സേവനം തേടാവുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.