ആലപ്പുഴ: മഴക്കെടുതിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും ഓരോ സംഘത്തെ ചെങ്ങന്നൂരില്‍ നിയോഗിച്ചതായി ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. എൻഡിആർഎഫിന്‍റെ 12 പേരും 15 സൈനികരും അടങ്ങിയ സംഘമാണ് ചെങ്ങന്നൂരിൽ എത്തിയിട്ടുള്ളത്.
സാറ്റലൈറ്റ് റിസീവർ ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങളുമായാണ് സംഘം എത്തിയിട്ടുള്ളത്. ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളജിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. മന്ത്രിമാരായ ജി സുധാകരൻ, ഡോ. തോമസ് ഐസക് എന്നിവരുടെ നിർദേശപ്രകാരം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കലക്ടര്‍ വിലയിരുത്തുന്നുണ്ട്.