ആലപ്പുഴ: സെല്‍ഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് കടലില്‍ കാണാതായ രണ്ടരവയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ഇഎസ്ഐ ജങ്ഷന് സമീപം പുന്നപ്ര കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അമ്മയുടെ കൈയില്‍ നിന്നാണ് കുട്ടി കടലിൽ വീണത്. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്‍റെയും അനിതയുടെയും മകന്‍ ആദി കൃഷ്ണനാണ് മരിച്ചത്. പൊലീസും ലൈഫ് ഗാർഡും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും നടത്തിയ രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ ഒഴുക്കും തിരകളും പ്രതിസന്ധിയായിരുന്നു.
കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ആലപ്പുഴ ബീച്ചിൽ സന്ദർശകർ വരാറില്ല. ഇവർ ബീച്ചിൽ എത്തുമ്പോൾ മഴയും ശക്തമായ തിരമാലയുമുണ്ടായിരുന്നതായി ബന്ധുവായ ബിനു പറഞ്ഞു. കുട്ടികളുമായി അരമണിക്കൂറോളം തീരത്ത് കളിച്ചു. ഇതിനിടെയാണ് ആദി കൃഷ്ണൻ തിരയിലകപ്പെട്ടത്.
കരയിലേക്ക് തെറിച്ചുവീണ കുട്ടിയെ ബിനു ഓടിയെത്തി എടുത്തെങ്കിലും വീണ്ടും തിരമാലയിൽപെട്ട് കൈയിൽ നിന്ന് തെറിച്ചുപോയ കുട്ടി കടലിൽ വീഴുകയായിരുന്നു.
തൃശൂർ ചുവന്നമണ്ണ് പൂവൻചിറയിലുള്ള സ്വന്തം വീട്ടിലെത്തി സഹോദരന്‍റെ കല്യാണത്തിൽ പങ്കെടുത്ത ശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ വന്നതായിരുന്നു അനിതയും കുടുംബവും. കടൽ കാണിക്കാൻ സന്ധ്യയുടെ ഭർത്താവ് ബിനുവാണ് അനിതയെയും മക്കളായ അഭിനവ് കൃഷ്ണൻ, ആദി കൃഷ്ണൻ, സഹോദര പുത്രനായ ഹരികൃഷ്ണനേയും കൊണ്ടുപോയത്. പുന്നപ്ര പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കടലിൽ കാണാതായ രണ്ടര വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി - മൃതദേഹം കണ്ടെത്തി
സെൽഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നാണ് കുട്ടി കടലിലേക്ക് വീണത്.