ETV Bharat / state

ചെങ്ങന്നൂരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കും: സജി ചെറിയാൻ - ചെങ്ങന്നൂര്‍ സാംസ്‌കാരിക സമുച്ചയം വാര്‍ത്ത

ചെങ്ങന്നൂര്‍ ഗവ. ഐ.റ്റി.ഐയുടെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. 16 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായും എംഎൽഎ പറഞ്ഞു.

Saji Cherian  Cultural complex  സജി ചെറിയാൻ എംഎല്‍എ  ചെങ്ങന്നൂര്‍ സാംസ്‌കാരിക സമുച്ചയം  ചെങ്ങന്നൂര്‍ സാംസ്‌കാരിക സമുച്ചയം വാര്‍ത്ത  ചെങ്ങന്നൂര്‍ സാംസ്‌കാരിക സമുച്ചയം ഉടന്‍
ചെങ്ങന്നൂരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കും: സജി ചെറിയാൻ
author img

By

Published : Oct 10, 2020, 4:31 AM IST

ആലപ്പുഴ: സാംസ്‌കാരിക രംഗത്തെ വികസനം ലക്ഷ്യമിട്ട് ചെങ്ങന്നൂരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുമെന്ന് എംഎൽഎ സജി ചെറിയാൻ. ചെങ്ങന്നൂര്‍ ഗവ. ഐ.റ്റി.ഐയുടെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. 16 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായും എംഎൽഎ പറഞ്ഞു.

പഠന കേന്ദ്രം, മ്യൂസിയം, 1200 പേര്‍ക്ക് ഇരുന്ന് കലാ പരിപാടി ആസ്വദിക്കാനുള്ള ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, പഠന മുറികള്‍, സാഹിത്യ സംവാദ വേദികള്‍, ഭക്ഷണ ശാല, മിനി പാര്‍ക്ക്, കുട്ടികള്‍ക്കായി ഉല്ലാസ കേന്ദ്രം തുടങ്ങിയവ സാംസ്‌കാരിക സമുച്ചയത്തില്‍ ഒരുക്കും. ചെങ്ങന്നൂരിലെ സാംസ്‌കാരിക സമുച്ചയത്തില്‍ കലാ മ്യൂസിയവും, പഠന കേന്ദ്രവും ആരംഭിക്കുന്നതോടെ നാടിന്‍റെ കലാ പാരമ്പര്യം നിലനിര്‍ത്താനും മണ്‍മറഞ്ഞു പോയ കല പ്രതിഭകളെ ഓര്‍ക്കാനും പഠിക്കാനും അവസരമൊരുങ്ങും. കെട്ടിടത്തിന്‍റെ നിര്‍മാണ മേല്‍നോട്ടം സാംസ്‌കാരിക വകുപ്പിനാണ്.

സാംസ്‌കാരിക കേന്ദ്രത്തിന്‍റെ ആദ്യ ഘട്ട നിര്‍മാണത്തിന്‍റെ ഭാഗമായി എം.എല്‍.എ ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപയും സാംസ്‌കാരിക വകുപ്പില്‍ നിന്ന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും സജി ചെറിയാന്‍ എം.എല്‍.എ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.