മാവേലിക്കര : ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥികൾക്ക് പിന്തുണ നൽകി ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി. കോട്ടയത്ത് വി.എൻ വാസവനെയും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിനെയും പിന്തുണക്കും.
കഴിഞ്ഞ കാലങ്ങളിൽ സിഎസ്ഡിഎസിന്റെ വേട്ട് നേടി അധികാരത്തിലെത്തിയവർ യാതൊരു വിധ സഹായങ്ങളും ചെയ്യാതെയും സാമുദായിക അംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിക്കാതിരുന്നതിലും പ്രതിഷേധിച്ചാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ 20 മണ്ഡലങ്ങളിലും പിന്തുണ നൽകുന്ന സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു.