ETV Bharat / state

കോൺഗ്രസ് നേതാക്കളുടെ ആരോപണം ബാലിശം: പി.പി ചിത്തരഞ്ജൻ - മന്ത്രി ജി സുധാകരൻ

കഴിഞ്ഞ നാലര വർഷമായി അധികാരത്തിലിരിക്കുന്ന യുഡിഎഫ് നേതൃത്വത്തിലുള്ള മുൻസിപ്പൽ ഭരണം തികഞ്ഞ പരാജയമാണെന്ന് നഗരവാസികൾ അംഗീകരിക്കുന്ന വസ്തുതയാണെന്നും പിപി ചിത്തരഞ്ജന്‍

CHITHARANJAN  alappuza  CPM leader  കോൺഗ്രസ് നേതാക്കള്‍  ആലപ്പുഴ  സി.പി.എം  പാർട്ടി സെക്രട്ടറി പി.പി ചിത്തരഞ്ജൻ  മന്ത്രി ജി സുധാകരൻ  യുഡിഎഫ്
കോൺഗ്രസ് നേതാക്കളുടെ ആരോപണം ബാലിശം: പി.പി ചിത്തരഞ്ജൻ
author img

By

Published : Jul 5, 2020, 7:42 PM IST

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ കെ.പി.സി.സി സെക്രട്ടറിയും മുൻ മുനിസിപ്പൽ ചെയർമാനും ഉന്നയിക്കുന്ന ആരോപണങ്ങൾ ബാലിശമെന്ന് സി.പി.എം മുൻസിപ്പൽ പാർട്ടി സെക്രട്ടറി പി.പി ചിത്തരഞ്ജൻ. ജില്ലയുടെ വികസനത്തിനായി ആത്മാർഥമായി പ്രവർത്തിക്കുന്നയാളാണ് മന്ത്രി ജി സുധാകരൻ. തോട്ടപ്പള്ളി പൊഴിമുറിച്ച് കുട്ടനാടിനെ പ്രളയക്കെടുതിയിൽ നിന്നും രക്ഷിക്കാനുള്ള പ്രവർത്തനത്തെ കരിമണൽ ഖനനമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലര വർഷമായി അധികാരത്തിലിരിക്കുന്ന യുഡിഎഫ് നേതൃത്വത്തിലുള്ള മുൻസിപ്പൽ ഭരണം തികഞ്ഞ പരാജയമാണെന്ന് നഗരവാസികൾ അംഗീകരിക്കുന്ന വസ്തുതയാണെന്നും ചിത്തരഞ്ജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.