ETV Bharat / state

സി.പി.ഐ വനിത നേതാവിന് മര്‍ദനം; സി.പി.എം നേതാവിനെതിരെ പരാതി - case against cpm leader in alappuzha

സി.പി.എം നേതാവിന്‍റെ മര്‍ദനമേറ്റ സി.പി.ഐ വനിത നേതാവും ഭര്‍ത്താവും ചികിത്സയില്‍

സിപിഐ വനിത നേതാവിന് മര്‍ദനം  സിപിഎം നേതാവിനെതിരെ പരാതി  രാഷ്‌ട്രീയ പോര്  ആലപ്പുഴയില്‍ സിപിഐ വനിത നേതാവിന് ആക്രമണം  Political war  case against cpm leader in alappuzha  CPM leader attacked CPI women leader
സി.പി.ഐ വനിത നേതാവിന് മര്‍ദനം
author img

By

Published : Jun 22, 2022, 7:35 AM IST

ആലപ്പുഴ: സി.പി.എം നേതാവ് സി.പി.ഐ വനിത നേതാവിന്‍റെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനാണ് മര്‍ദനമേറ്റത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ ജോസ് സിംസണെതിരെയാണ് പരാതി.

അക്രമത്തില്‍ ലീലാമ്മ ജേക്കബിന്‍റെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ലീലാമ്മയുടെ വീട്ടിലെത്തിയ സിംസണ്‍ ലീലാമ്മയെയും ഭര്‍ത്താവിനെയും ആക്രമിക്കുകയായിരുന്നുവെന്നാണ് മാരാരികുളം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ ഇരുവരെയും ചെട്ടികാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യക്തിവൈരാഗ്യമാണ് ആക്രമത്തിന് കാരണമാണെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടര്‍ന്ന് വിഷയം രമ്യമായി പരിഹരിക്കണമെന്ന് ഇടത്‌ മുന്നണി ജില്ലാ നേതാക്കള്‍ ഇരുകൂട്ടര്‍ക്കും നിര്‍ദേശം നല്‍കിയെന്നാണ് സൂചന.

also read: കോഴിക്കോട് സിപിഎം നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.