ETV Bharat / state

കായംകുളം എംഎൽഎ അഡ്വ.യു.പ്രതിഭക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി - CPIM DISTRICT

പരസ്യപ്രസ്‌താവനകൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും

പ്രതിഭ എംഎൽഎ  ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി  കായംകുളം എംഎൽഎ  സിപിഎം ആർ.നാസർ  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ  CPIM DISTRICT  PRATHIBA MLA
കായംകുളം എംഎൽഎ അഡ്വ.യു.പ്രതിഭക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി
author img

By

Published : Apr 4, 2020, 7:09 PM IST

Updated : Apr 4, 2020, 8:12 PM IST

ആലപ്പുഴ: മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച കായംകുളം എംഎൽഎ അഡ്വ.യു.പ്രതിഭക്കെതിരെ നിലപാട് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ. എംഎൽഎ എന്ന നിലയിലും പൊതുപ്രവർത്തകയെന്ന നിലയിലും ഉപയോഗിക്കാൻ പാടില്ലാത്ത പദപ്രയോഗമാണ് എംഎൽഎ നടത്തിയത്. ഇത്തരം പരാമർശങ്ങൾ എംഎൽഎയുടെ ഭാഗത്ത് നിന്നുമുണ്ടായത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎം അംഗമെന്ന നിലയിൽ പ്രതിഭയുടെ ഭാഗത്ത് നിന്നുമുണ്ടായ നടപടി നിലപാടുകൾക്ക് വിരുദ്ധമാണ്. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ ചിലർ പരസ്യമായി പറഞ്ഞിരിക്കുകയാണ്. ഇതിനെ പാർട്ടിവിരുദ്ധ നടപടിയായാണ് കാണുന്നത്. ഇത്തരത്തിൽ പരസ്യപ്രസ്‌താവനകൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

കായംകുളം എംഎൽഎ അഡ്വ.യു.പ്രതിഭക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി

എംഎൽഎയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പറഞ്ഞുപരിഹരിച്ചതാണ്. ഇതിനുശേഷവും എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായ പരസ്യപ്രസ്‌താവനകൾ തികച്ചും തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട വസ്‌തുതകൾ പാർട്ടി പരിശോധിക്കും. ഈ വിഷയത്തിൽ എംഎൽഎയുടെ പ്രതികരണം കൂടി അറിഞ്ഞതിന് ശേഷമായിരിക്കും നടപടിയെന്നും നാസർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അതിരുവിട്ട പരസ്യ പ്രസ്‌താവനകൾ നടത്തിയ എംഎൽഎക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം ജില്ലയിലെ പാർട്ടിക്കുള്ളിൽ ശക്തമാണ്.

Last Updated : Apr 4, 2020, 8:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.