ആലപ്പുഴ: അന്തരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൊവിഡ് പ്രതിരോധ സുരക്ഷാ ഉപകരണങ്ങൾ കൈമാറി. സന്നദ്ധസംഘടനകളുടെ കൂട്ടായ്മയായ ഇൻറ്റർ ഏജൻസി ഗ്രൂപ്പ് (എഐജി) ശേഖരിച്ച സുരക്ഷാ ഉപകരണങ്ങളാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.
കൊവിഡ് പ്രതിരോധത്തിനുള്ള വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ അടങ്ങുന്ന കിറ്റ് ഐ.എ.ജി എക്സിക്യൂട്ടീവ് അംഗം കൂടിയായ ശ്യാമിൽ നിന്നും കലക്ടർ എ അലക്‌സാണ്ടർ ഏറ്റുവാങ്ങി. തുടർന്ന് ഇത് ആരോഗൃ പ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകർക്കും വിതരണം ചെയ്യുവാൻ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് കൈമാറി.