ആലപ്പുഴ: ചേർത്തല ഫയർഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ഓമനപ്പുഴ സ്വദേശിയായ സേനാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കമുള്ള ചേർത്തല ഫയർ ഫോഴ്സിലെ 10 സേനാംഗങ്ങളോട് ക്വാറന്‍റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചേർത്തല ഫയർഫോഴ്‌സ് യൂണിറ്റ് ആസ്ഥാനവും വാഹനങ്ങളും അണുവിമുക്തമാക്കി.
ചേർത്തല ഫയർഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു - CHERTHALA FIRE FORCE OFFICER
സേനാംഗങ്ങളോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം

ചേർത്തല ഫയർഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു