ETV Bharat / state

ആലപ്പുഴയിൽ കൊവിഡ് മാസ് ഡ്രൈവ് സംഘടിപ്പിച്ചു

ആദ്യ ദിനമായിരുന്ന ഇന്നലെ ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും കലക്ടറേറ്റ്, മിനി സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും കൊവിഡ് പരിശോധന നടത്തി.

author img

By

Published : Apr 17, 2021, 8:06 PM IST

covid mass test drive  കൊവിഡ് മാസ് ഡ്രൈവ്  covid mass test drive alappuzha  ആലപ്പുഴ കൊവിഡ്
ആലപ്പുഴയിൽ കൊവിഡ് മാസ് ഡ്രൈവ് ഇന്ന് കൂടി: പരിശോധനയ്ക്കായി കൂടുതല്‍ സംഘങ്ങള്‍

ആലപ്പുഴ: രണ്ടര ലക്ഷം കോവിഡ് പരിശോധനയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള മാസ് ടെസ്റ്റ് ഡ്രൈവ് ജില്ലയില്‍ ഇന്നും നടന്നു. കൂടുതല്‍ ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്‍റെ ഭാഗമായി അധികമായി പരിശോധനാസംഘങ്ങളെ വിന്യസിച്ചിരുന്നു. ആദ്യ ദിനമായിരുന്ന ഇന്നലെ ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും കലക്ടറേറ്റ്, മിനി സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും കൊവിഡ് പരിശോധന ഏര്‍പ്പെടുത്തി.

കൊവിഡ് മുന്നണി പോരാളികള്‍, കൊവിഡ് വ്യാപനം വേഗത്തിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലുള്ളവര്‍, കടകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍ എന്നിവരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഷോപ്പിംഗ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മൊബൈല്‍ ടീമുകളും പരിശോധന നടത്തി.

വിദ്യാഭ്യാസ മേഖലയില്‍ അഞ്ച്, പൊതുഗതാഗതത്തില്‍ രണ്ട്, വ്യവസായ കേന്ദ്രങ്ങളില്‍ മൂന്ന്, നഗരസഭയില്‍ മൂന്ന്, കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അഞ്ച്, എന്നിങ്ങനെ ആകെ 18 പരിശോധന സംഘങ്ങളെയാണ് ജില്ലയില്‍ വിന്യസിച്ചത്. പരിശോധന കൂടുതല്‍ വേഗത്തിലും ഊര്‍ജിതമായും നടപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പൊലീസ് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.