ആലപ്പുഴ: മൈക്രോ ഫിനാൻസ്, ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടികമ്പനികൾ തുടങ്ങിയവയുടെ പ്രതിനിധികള്‍ വീടുകളിൽ കയറി പണപ്പിരിവ് നടത്തുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്‌ടർ എ അലക്‌സാണ്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ജില്ലയിൽ ക്രമാതീതമായി കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുക്കും. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് കലക്‌ടറുടെ ഉത്തരവ്.
കൊവിഡ് വ്യാപനം: വീടുകളിൽ കയറിയുള്ള പണപ്പിരിവ് നിരോധിച്ചു - കൊവിഡ് വ്യാപനം വാര്‍ത്ത
ജില്ലാ കലക്‌ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. നിയമ ലംഘകര്‍ക്കെതിരെ പൊലീസ് ദുരന്ത നിവാരണ, പകർച്ചവ്യാധി നിയന്ത്രണ നിയമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കും