ആലപ്പുഴ: നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്‍റെ പശ്ചാത്തലത്തിൽ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുമെന്ന് ജില്ലാ കലക്‌ടര്‍ എ അലക്‌സാണ്ടർ. ഇതിനായി കരുതൽ നടപടികൾക്ക് രൂപം നൽകി. ഹോം ഐസൊലേഷന് പ്രോത്സാഹനം നൽകും. ബോധവത്കരണ പരിപാടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക സ്ക്വാഡുകളെ നഗരസഭ പരിധിയിൽ നിയോഗിക്കും. നഗരസഭക്ക് മാത്രമായി കൊവിഡ് സ്രവ പരിശോധനക്ക് ആവശ്യമായ മൊബൈൽ യൂണിറ്റ് അനുവദിക്കും. ഹോം ഐസൊലേഷനിൽ ഉള്ളവരെ സ്രവ പരിശോധനക്ക് വിധേയമാക്കുന്നതിനു വേണ്ട ആംബുലൻസുകൾ എൻ.എച്ച്.എം മുഖേന എത്തിക്കും.
നഗരസഭ പരിധിയിലുള്ള കൊവിഡ് രോഗികളുടെ പട്ടിക അതാത് ദിവസങ്ങളിൽ പരമാവധി വേഗത്തിൽ ക്രോഡീകരിച്ചു ജനറൽ ആശുപത്രി അധികൃതർക്ക് കൈമാറും. ഈ പ്രവർത്തനങ്ങൾ നഗരസഭയിലെ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ, ജനറൽ ഹോസ്‌പിറ്റലുമായി ഏകോപനത്തോടെ നടപ്പാക്കുമെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതരുമായി നടത്തിയ ചർച്ചയിൽ കലക്‌ടർ പറഞ്ഞു.
ആലപ്പുഴ നഗരസഭയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കുമെന്ന് ജില്ലാ കലക്‌ടർ - കൊവിഡ് പ്രതിരോധം വാര്‍ത്ത
നഗരസഭ പരിധിയിലുള്ള കൊവിഡ് രോഗികളുടെ പട്ടിക അതാത് ദിവസങ്ങളിൽ പരമാവധി വേഗത്തിൽ ക്രോഡീകരിച്ച് ജനറൽ ആശുപത്രി അധികൃതർക്ക് കൈമാറും