ആലപ്പുഴ: കൊവിഡിനെതിരെ ചുവരെഴുത്തുകളിലൂടെ ബോധവത്‌കരണം നടത്തി ചേർത്തലയിലെ ഒരു കൂട്ടം കലാകാരന്മാർ. കേരള കോമേഴ്സ്യൽ ആർടിസ്റ്റ് & വെൽഫെയർ അസോസിയേഷനാണ് തങ്ങളുടെ സർഗസിദ്ധികൾ വിനിയോഗിച്ച് കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകരുന്നത്. ചേർത്തല നഗരത്തിലും, പരിസര പ്രദേശങ്ങളിലും ചുവരെഴുത്തിലൂടെ പ്രതിരോധ സന്ദേശങ്ങൾ പങ്കുവെക്കുകയാണ് ഇവർ.
ALSO READ:വർഗീയവാദികൾ ലക്ഷദ്വീപിനെ നശിപ്പിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
കേരള കൊമേഴ്സ്യൽ ആർടിസ്റ്റസ് & വെൽഫെയർ അസോസിയേഷൻ നേതാക്കളായ ഷാലൻ ചമയം, പെർഫെക്റ്റ് വിശ്വൻ, ബിജുസ് ചേർത്തല, പ്രദീപ് മെഡോണ, ദിലീപ് പാണാവള്ളി, സുരേഷ് ചേർത്തല, കണ്ണൻ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ചേർത്തല മേഖലയിലെ പ്രവർത്തനങ്ങൾ.