ETV Bharat / state

ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം; പ്രതിഷേധവുമായി കോൺഗ്രസ് - കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ

ഒരു ജില്ലയിലും കലക്ടറായി വെങ്കിട്ടരാമനെ നിയോഗിക്കരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ.

Congress against Sreeram Venkitramans Appointment  Sreeram Venkitramans Appointment  ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വിങ്കിട്ടരാമന്‍റെ നിയമനം  കോൺഗ്രസിന് അതൃപ്‌തി  കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ
ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വിങ്കിട്ടരാമന്‍റെ നിയമനം; കോൺഗ്രസിന് അതൃപ്‌തി
author img

By

Published : Jul 24, 2022, 4:19 PM IST

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ കോൺഗ്രസിന് പ്രതിഷേധം. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ വ്യക്തമാക്കി.

രാഷ്ട്രീയ പ്രശ്നം, ക്വട്ടേഷൻ സംഘങ്ങള്‍, മയക്കുമരുന്ന് മാഫിയ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത തുടരേണ്ട ജില്ലയാണ് ആലപ്പുഴ. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ തുടങ്ങി സങ്കീർണമായ പ്രശ്നങ്ങളാണ് ഇവിടെയുള്ളത്. ഇത്തരം സാഹചര്യത്തില്‍ വെങ്കിട്ടരാമനെ നിയമിച്ചത് ഉചിതമല്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Also Read: ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി : രമേശ് ചെന്നിത്തല

ആലപ്പുഴയില്‍ എന്നല്ല മറ്റൊരു ജില്ലകളിലും ഇദ്ദേഹത്തെ നിയമിക്കാൻ പാടില്ലെന്നും ഷുക്കൂർ പറഞ്ഞു. നിയുക്ത ജില്ലാ കലക്ടർ ചെയ്ത കാര്യങ്ങൾ ജനമനസുകളിൽ നീറിനിൽക്കുന്നുണ്ട്. ഈ നിയമനം എന്ത് താല്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആണെങ്കിലും പിൻവലിക്കണം. സമരത്തിലേക്ക് പോകണമോ എന്ന് പാർട്ടി തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.