ആലപ്പുഴ: ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചതിന് വോട്ടു ചെയ്യാനെത്തിയ വൃദ്ധയെ മർദിച്ചതായി പരാതി. എടത്വ ചങ്ങങ്കരി 145ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ ചങ്ങങ്കരി ഹരിസദനത്തിൽ സന്താനവല്ലി (78)ക്കാണ് മർദനമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകയായിരുന്ന താൻ ബിജെപിയിലേക്ക് മാറിയതാണ് മർദനത്തിന് കാരണമെന്ന് സന്താനവല്ലി പറഞ്ഞു. മർദിച്ചവരെ അറിയാമെന്നും അവർക്കെതിരായി നിയമനടപടി സ്വീകരിക്കുമെന്നും സന്താനവല്ലി അറിയിച്ചു.
വോട്ടു ചെയ്യാനെത്തിയ വൃദ്ധയെ മർദിച്ചതായി പരാതി
സിപിഎം പ്രവർത്തകയായിരുന്ന താൻ ബിജെപിയിലേക്ക് മാറിയതാണ് മർദനത്തിന് കാരണമെന്ന് മർദനത്തിനിരയായ സന്താനവല്ലി പറഞ്ഞു.