ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി പുരുഷോത്തമൻ അന്തരിച്ചു.എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സംസ്ഥാന ഭൂവികസന കോർപ്പറേഷൻ ചെയർമാനും ദീർഘകാലം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ആയിരുന്നു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തകനായാണ് പൊതുരംഗത്ത് എത്തിയത്. വയലാർ സാംസ്കാരിക സമിതി ഉൾപ്പടെയുള്ള നിരവധി സംഘടനകളുടെ ഭാരവാഹിയും ആയിരുന്നു. നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പൊതുമരാമത്ത്, മന്ത്രിമാരായ ജി.സുധാകരന്‍, പി.തിലോത്തമൻ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ച് ആളുകളെ മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും മൃതദേഹം കാണാനും അനുവദിച്ചത്.