ETV Bharat / state

കടലാക്രമണ ഭീഷണി: വീടുകള്‍ക്കുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം ഉടനുണ്ടാവുമെന്ന് കളക്ടറുടെ ഉറപ്പ്

കടല്‍ക്ഷോഭ പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു

author img

By

Published : Jun 12, 2019, 5:25 AM IST

വീടുകള്‍ക്കുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം ഉടനുണ്ടാവുമെന്ന് കളക്ടറുടെ ഉറപ്പ്

ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമായതോടെ കാക്കാഴം, നീര്‍ക്കുന്നം ഭാഗങ്ങളിലുണ്ടായ കടലാക്രമണത്തില്‍ ഭീഷണി നേരിടുന്ന വീടുകള്‍ക്കുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉറപ്പ് നല്‍കി. കടല്‍ക്ഷോഭ പ്രദേശത്ത് നിന്ന് ആളുകള്‍ക്ക് മാറി താമസിക്കാമെന്നും മാറി താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ചൊവ്വാഴ്ച പകല്‍ രണ്ടു മണിയോടെയാണ് കടല്‍ പ്രക്ഷുബ്ദമായത്. കടല്‍ ഭിത്തിയോട് ചേര്‍ന്നുള്ള വീടുകളില്‍ കുറ്റന്‍ തിരമാലകള്‍ പതിക്കുകയായിരുന്നു. റോഡ് ഉപരോധം അവസാനിപ്പിച്ച ശേഷം കടലാക്രമണ ബാധിത പ്രദേശങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഇ കെ എം ടോമി ഐപിഎസ്സും കലക്ടർക്കൊപ്പമുണ്ടായിരുന്നു. അതേസമയം രാഷ്ട്രീയ പാർട്ടി നേതാക്കൾ കലക്ടറെ അനുഗമിച്ചത് നേരിയ വാക്കുതർക്കത്തിനും സംഘർഷത്തിനും ഇടയാക്കി. കളക്ടർ നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും ദേശീയപാത ഉപരോധിക്കുമെന്ന നിലപാടിലാണ് തീരദേശവാസികൾ .

ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമായതോടെ കാക്കാഴം, നീര്‍ക്കുന്നം ഭാഗങ്ങളിലുണ്ടായ കടലാക്രമണത്തില്‍ ഭീഷണി നേരിടുന്ന വീടുകള്‍ക്കുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉറപ്പ് നല്‍കി. ഇവിടെയുണ്ടായ കടലാക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതുള്‍പ്പടെ അനവധി വീടുകള്‍ക്ക് ഭീഷണി നേരിടുന്ന അവസരത്തില്‍ തീരദേശവാസികള്‍ നടത്തിയ ദേശീയപാത ഉപരോധത്തില്‍ രാത്രി വൈകി എത്തി ചര്‍ച്ച നടത്തിയ ശേഷമാണ് വീടുകള്‍ക്കുള്ള സുരക്ഷാ ഭിത്തിയുടെ നിര്‍മ്മാണം സംബന്ധിച്ച് കളക്ടര്‍ ഉറപ്പ് നല്‍കിയത്. കടല്‍ക്ഷോഭ പ്രദേശത്ത് നിന്ന് ആളുകള്‍ക്ക് മാറി താമസിക്കാമെന്നും മാറി താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ചൊവ്വാഴ്ച പകല്‍ രണ്ടു മണിയോടെയാണ് കടല്‍ പ്രക്ഷുബ്ദമായത്. കടല്‍ ഭിത്തിയോട് ചേര്‍ന്നുള്ള വീടുകളില്‍ കുറ്റന്‍ തിരമാലകള്‍ പതിക്കുകയായിരുന്നു. റോഡ് ഉപരോധം അവസനിപ്പിച്ച ശേഷം കടലാക്രമണ ബാധിത പ്രദേശങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഇ കെ എം ടോമി ഐ പി എസ്സും കലക്ടർക്കൊപ്പമുണ്ടായിരുന്നു.

പലയിടങ്ങളിലും പ്രതിഷേധത്തോടെയാണ് കലക്ടറെയും മറ്റു ഉദ്യോഗസ്ഥരെയും തീരദേശവാസികൾ വരവേറ്റത്. ഇതിനിടയിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ കളക്ടറെ അനുഗമിച്ചത് നേരിയ വാക്കുതർക്കത്തിനും സംഘർഷത്തിനും ഇടയാക്കി. കളക്ടർ വാക്കുപാലിച്ചില്ല എങ്കിൽ വീണ്ടും തങ്ങൾ ദേശീയപാത ഉപരോധിക്കുമെന്ന്  തീരദേശവാസികൾ കളക്ടർക്ക് മുന്നറിയിപ്പ് നൽകി. കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങളും വീടുകളും സന്ദർശിച്ച കളക്ടറും സംഘവും രാത്രി ഏറെ വൈകിയാണ് പ്രദേശത്തു നിന്ന് പോയത്. 

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.