ETV Bharat / state

കയര്‍ കേരള എട്ടാം പതിപ്പിന് ഇന്ന് കൊടി ഉയരും - കയര്‍ കേരള എട്ടാം പതിപ്പിന് ഇന്ന് കൊടി ഉയരും

മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മംഗള വാദ്യത്തോടെ ആരംഭിക്കുന്ന പരിപാടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ, കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം തോമസ് ഐസക്‌ അധ്യക്ഷത വഹിക്കും.

Coir Kerala Curtain Raiser  കയര്‍ കേരള എട്ടാം പതിപ്പിന് ഇന്ന് കൊടി ഉയരും  latest alapuzha
കയര്‍ കേരള എട്ടാം പതിപ്പിന് ഇന്ന് കൊടി ഉയരും
author img

By

Published : Dec 4, 2019, 12:55 AM IST

Updated : Dec 4, 2019, 2:49 AM IST

ആലപ്പുഴ: കയറിന്‍റെയും പ്രകൃതിദത്ത നാരുകളുടേയും അന്തര്‍ദേശീയ മേളയായ കയര്‍ കേരളയുടെ എട്ടാം പതിപ്പിന് ഇന്ന് ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും. രാവിലെ പത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മംഗള വാദ്യത്തോടെ ആരംഭിക്കുന്ന പരിപാടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ, കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം തോമസ് ഐസക്‌ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അന്തര്‍ദേശീയ പവലിയന്‍ മന്ത്രി ജി. സുധാകരനും ആഭ്യന്തര പവലിയന്‍ മന്ത്രി പി.തിലോത്തമനും സാംസ്കാരിക പരിപാടികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. എം.പിമാരായ അഡ്വ. എ.എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എംഎല്‍എമാരായ സജി ചെറിയാൻ, ആർ. രാജേഷ്, അഡ്വ. യു. പ്രതിഭ, തോമസ് ചാണ്ടി, ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ ജി.വേണുഗോപാല്‍, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവര്‍ പങ്കെടുക്കും.

കയര്‍ കേരള എട്ടാം പതിപ്പിന് ഇന്ന് കൊടി ഉയരും

12 മണിക്ക് ‘രണ്ടാം കയര്‍ പുനഃസംഘടന നേട്ടങ്ങളും ഭാവിവഴികളും’ എന്ന വിഷയത്തില്‍ നടക്കുന്ന കയർ സഹകരണ സെമിനാർ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മൂന്നു ഗ്രൂപ്പുകളായി നടക്കുന്ന സെമിനാറിന്‍റെ ക്രോഡീകരണം മൂന്നു മണിക്ക് മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിര്‍വ്വഹിക്കും. സാംസ്കാരിക സായാഹ്നം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ എട്ട് മേള പ്രമാണിമാര്‍ പങ്കെടുക്കുന്ന കേരളീയ തുകല്‍ വാദ്യങ്ങളുടെ താളവാദ്യലയസമന്വയവും സംഘടിപ്പിക്കും.

കയര്‍ കേരള എട്ടാം പതിപ്പിന് നാളെ കൊടി ഉയരും

 ആലപ്പുഴ: കയറിന്റെയും പ്രകൃതിദത്ത നാരുകളുടേയും അന്തര്‍ദേശീയ മേളയായ കയര്‍ കേരളയുടെ എട്ടാം പതിപ്പിന് നാളെ ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമാകും. രാവിലെ പത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മംഗള വാദ്യത്തോടെ ആരംഭിക്കുന്ന പരിപാടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ, കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. അന്തര്‍ദേശീയ പവലിയന്‍ മന്ത്രി ജി. സുധാകരനും ആഭ്യന്തര പവലിയന്‍ മന്ത്രി പി.തിലോത്തമനും സാംസ്കാരിക പരിപാടികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. കയര്‍ സെക്രട്ടറി പി.വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കയര്‍ കേരള പരിപാടികളുടെ അവതരണം കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ എന്‍. പദ്മകുമാര്‍ നിര്‍വ്വഹിക്കും. എം.പിമാരായ അഡ്വ. എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എംഎല്‍എമാരായ സജി ചെറിയാൻ, ആർ. രാജേഷ്, അഡ്വ. യു. പ്രതിഭ, തോമസ് ചാണ്ടി, ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ.ദേവകുമാര്‍ സ്വാഗതവും എം.ഡി: ജി. ശ്രീകുമാര്‍ നന്ദിയും പറയും.

12 മണിക്ക് ‘രണ്ടാം കയര്‍ പുനഃസംഘടന നേട്ടങ്ങളും ഭാവിവഴികളും’ എന്ന വിഷയത്തില്‍ കയർ സഹകരണ സെമിനാർ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിക്കും. കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ ആമുഖഭാഷണം നടത്തും. കയര്‍ഫെഡ് ചെയര്‍മാന്‍ എന്‍.സായികുമാര്‍ സ്വാഗതവും അഡീഷണല്‍ കയര്‍ വികസന ഡയറക്ടര്‍ കെ.എസ്.പ്രദീപ് കുമാര്‍ നന്ദിയും പറയും. മൂന്നു ഗ്രൂപ്പുകളായി നടക്കുന്ന സെമിനാറിന്റെ ക്രോഡീകരണം മൂന്നു മണിക്ക് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും.

വൈകിട്ട് 4.30ന് സാംസ്കാരിക സായാഹ്നം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.  മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം നിമിഷ സജയൻ, ഡോ. ഖദീജ മുംതാസ്, ഡോ. എസ്. ശാരദക്കുട്ടി, ഡോ. പി.എസ്. ശ്രീകല എന്നിവര്‍ മുഖ്യാതിഥികളാകും. കയര്‍ മെഷിനറി മാനുഫാക്ച്വറിംഗ് കമ്പനി ചെയര്‍മാന്‍ സ്വാഗതവും കയര്‍ കോര്‍പ്പറേഷന്‍ എം.ഡി. ജി. ശ്രീകുമാര്‍ നന്ദിയും പറയും.

 5.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ എട്ട് മേളപ്രമാണിമാര്‍ പങ്കെടുക്കുന്ന കേരളീയ തുകല്‍ വാദ്യങ്ങളുടെ താളവാദ്യലയസമന്വയം. 7.30ന് ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, സയനോര, രാജലക്ഷ്മി, അൻവർ സാദത്ത്, ജീനു നാസർ എന്നിവർ നയിക്കുന്ന പാട്ടുല്‍സവം.

–---------------------------

കയര്‍ കേരള: ഡിസിസി പ്രസിഡന്റ് പുകമറ സൃഷ്ടിക്കുന്നുവെന്ന് സംഘാടകര്‍

ആലപ്പുഴ: കയര്‍ മേഖലയുടെ ഉണര്‍വ്വിനെപ്പറ്റി വസ്തുതകള്‍ പറയുമ്പോള്‍ ഒന്നും നടന്നില്ലെന്ന തരത്തില്‍ പുകമറ സൃഷ്ടിക്കുന്നത് നിരുത്തരവാദപരമാണെന്ന് കയര്‍ കേരള സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.കെ.ദേവകുമാര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലം കോണ്‍ഗ്രസാണ് കയര്‍ വകുപ്പ് ഭരിച്ചത്. അന്നത്തെ കയര്‍ ഉല്‍പാദനം, കയര്‍ സംഭരണം, ഈ രംഗത്ത് സര്‍ക്കാര്‍ മുടക്കിയ പണം എന്നിവ താരതമ്യപ്പെടുത്തിയാണ് ഇപ്പോള്‍ ഔദ്യോഗിക കണക്കു പറയുന്നത്. ആ കണക്കുകള്‍ വച്ചുവേണം മറുപടി പറയാനെന്നും ദേവകുമാര്‍ പറഞ്ഞു. 

2006ല്‍ അന്നത്തെ കയര്‍ മന്ത്രി ജി. സുധാകരനാണ് കയര്‍ മേള തുടങ്ങിയത്. പിന്നീട് അഞ്ചെണ്ണം യുഡിഎഫാണ് നടത്തിയത്. ഈ സര്‍ക്കാരിന്റെ രണ്ടാമത്തെ കയര്‍ മേളയാണിത്. ഒരെണ്ണം പ്രളയം മൂലം നടക്കാതെ പോയി. കയര്‍ മേള കൊണ്ട് വ്യവസായത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ആവര്‍ത്തിച്ച് പരിശോധിക്കുകയും പ്രയോജനമുണ്ടാക്കാനാകും എന്ന് വ്യക്തമാകുകയും ചെയ്തതിന്റെ  അടിസ്ഥാനത്തിലാണ് ഈ സര്‍ക്കാര്‍ ഇത് തുടരാന്‍ തീരുമാനിച്ചത്.

2011 മുതല്‍ 16 വരെയുള്ള കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ കയര്‍ മേളയുടെ ചെലവിനേക്കാള്‍ കുറഞ്ഞ സര്‍ക്കാര്‍ മുതല്‍ മുടക്കിലാണ് ഇപ്പോള്‍‌ കയര്‍ മേളകള്‍ നടക്കുന്നത്. കുറവു വരുന്ന പണം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുകയാണ്. ഇത് കയര്‍ മേഖലയുടെ ഉല്‍സവം കൂടിയാണ്. അതിന്റെ മാറ്റു കുറയാതെ ഉല്‍പ്പന്ന വൈവിധ്യത്തെ വ്യാപാരികള്‍ക്കുമുന്നില്‍ വയ്ക്കേണ്ടത് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന പൂര്‍ണബോധ്യത്തിലാണ് മേള നടത്തുന്നത്.

2016-17നു മുമ്പ് ശരാശരി 7000 ടൺ കയറാണ് സംഘങ്ങളിൽ നിന്ന് കയർഫെഡ് സംഭരിച്ചിരുന്നതെങ്കിൽ 2019-20ല്‍ അത് 20,000 ടൺ കടക്കും. ഇരട്ടിയിലേറെയാണ് വര്‍ധനവ്. കയർ ഉൽപ്പാദനത്തിൽ കേരളത്തിൽ നിന്നുള്ള ചകിരി ഉപയോഗം 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നെങ്കില്‍ ഇന്ന് പകുതിയോളം കയറും കേരളത്തിലെ ചകിരി ഉപയോഗിച്ചാണ് പിരിക്കുന്നത്. കയർഫെഡിന്റെ ചകിരി സംഭരണ-വിതരണ കണക്കുകൾ പരിശോധിച്ചാല്‍ ഇക്കാര്യവും വ്യക്തമാകും. കേരളത്തിൽ ഉണ്ടാക്കുന്ന കയർ മുഴുവനും കേരളത്തിൽ തന്നെ കയറുൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇതിന് തെളിവ് കയർ കോർപ്പറേഷന്റെ സംഭരണത്തിലുണ്ടായ വർദ്ധനവാണ്. 2015-16ൽ ഇത് 97 കോടി മാത്രമായിരുന്നു. 2019-20ൽ ഇത് 200 കോടി കവിയും.

കയർപിരി തൊഴിലാളികളുടെ കൂലി 300ൽ നിന്ന് 350 രൂപയായി വർദ്ധിച്ചു. യന്ത്രവത്കരണ മേഖലയിൽ 500 - 600 രൂപ കൂലിയുണ്ട്. തൊഴിലാളികളുടെ പെൻഷൻ 600ൽ നിന്ന് 1200 രൂപ ആക്കി. ക്ഷേമനിധി ആനുകൂല്യങ്ങൾ, ഗ്രാറ്റുവിറ്റി, റിട്ടയർമെന്റ് ബെനിഫിറ്റ് തുടങ്ങി മറ്റിനങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം പ്രതിവർഷം ചെലവഴിച്ചത് ശരാശരി 79 കോടി രൂപയാണെങ്കില്‍ കഴിഞ്ഞ മൂന്നു വർഷം പ്രതിവർഷം ചെലവഴിച്ചത് ശരാശരി 132 കോടി രൂപയാണ്. അടുത്ത വർഷം അവസാനിക്കുമ്പോൾ കേരളത്തിലെ ചകിരി മില്ലുകളുടെ എണ്ണം 400 ആയി ഉയരും. 5,000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ വിതരണം ചെയ്യപ്പെടും. 100 ഓട്ടോമാറ്റിക് ലൂമുകൾ സ്ഥാപിക്കപ്പെടും.

ഈ കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും വസ്തുതകള്‍ നിരത്തിയുള്ള  സംവാദത്തിന് തങ്ങള്‍ തയ്യാറാണെന്നും ദേവകുമാര്‍ പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ടതും കയര്‍ മേഖലയുടെ പുനഃസംഘടനയ്ക്ക് ശക്തിപകരുന്നതുമായ പരിപാടിയോട് കോണ്‍ഗ്രസിനെപ്പോലെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാര്‍ട്ടി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
Last Updated : Dec 4, 2019, 2:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.