ETV Bharat / state

സിവില്‍ പൊലീസ് ഓഫീസര്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ - മരിച്ച നിലയില്‍

പുളിങ്കുന്ന് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും പുന്നപ്ര വടക്ക് പഞ്ചായത്ത് പാണിയത്തറ വീട്ടിൽ പരേതനായ രാജേന്ദ്രന്‍റെ മകൻ ആർ രാഗേഷിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

poison  Civil police officer  Civil police officer dies  പുളിങ്കുന്ന് സ്റ്റേഷന്‍  മരിച്ച നിലയില്‍  വിഷം ഉള്ളില്‍ ചെന്ന്
സിവില്‍ പൊലീസ് ഓഫീസര്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
author img

By

Published : Jul 10, 2020, 7:32 PM IST

ആലപ്പുഴ: പുളിങ്കുന്ന് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പാണിയത്തറ വീട്ടിൽ പരേതനായ രാജേന്ദ്രന് മകൻ ആർ രാഗേഷിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെത്തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്നനങ്ങള തുടർന്ന് ഇദ്ദേഹം വീട്ടിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം നൽകാൻ എത്തിയ ബന്ധുവിനോട് താൻ വിഷം കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ചേർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വിഷം ഉള്ളിൽ ചെന്നതിനാൽ ഇന്ന് രാവിലെ മരിച്ചു. കടുത്ത മാനസിക സമ്മർദ്ദമാണ് രാഗേഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സുഹൃത്തുക്കളിൽ നിന്ന് ലഭ്യമായ സൂചന. പോസ്റ്റുമാർട്ടം നടപടികൾക്കും കൊവിഡ് സ്രവപരിശോധനയ്ക്കും ശേഷം മൃതദേഹം സംസ്കരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.