ETV Bharat / state

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജൻ - സിഐടിയു സംസ്ഥാന സെക്രട്ടറി

രാജ്യം കൊവിഡ് മഹാമാരി മൂലം തകർച്ചയിലും മാന്ദ്യത്തിലും അകപ്പെട്ട പശ്ചാത്തലത്തില്‍ പോലും വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നും തന്നെ കേന്ദ്ര ബജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു

Union budget 2021  CITU State Secretary PP Chittaranjan  സിഐടിയു സംസ്ഥാന സെക്രട്ടറി  പിപി ചിത്തരഞ്ജൻ
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജൻ
author img

By

Published : Feb 2, 2021, 10:25 PM IST

ആലപ്പുഴ: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുകയും കുത്തക കോർപ്പറേറ്റുകൾക്ക് ഇന്ത്യയുടെ സാമ്പത്തിക മേഖലയെ അടിയറവ് വെയ്ക്കുകയും ചെയ്യുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി പാർലമെന്‍റിൽ അവതരിപ്പിച്ചതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജൻ. കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിർദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും അങ്ങനെ രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യം കൊവിഡ് മഹാമാരി മൂലം തകർച്ചയിലും മാന്ദ്യത്തിലും അകപ്പെട്ട പശ്ചാത്തലത്തില്‍ പോലും വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നും തന്നെ ഈ ബജറ്റിലില്ല. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിരക്കുകളിലെ വര്‍ധനവ്, വരുമാന നികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാര്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയവയൊന്നും തന്നെ ഈ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇടംപിടിച്ചിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്. രാജ്യത്തെ തീരദേശ സംരക്ഷണത്തിനും മത്സ്യമേഖലയ്ക്കും ഗുണകരമായ തരത്തിൽ യാതൊരുവിധ പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടം നേടിയിട്ടില്ല. കാര്‍ഷിക മേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങി അതിനെ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ പാതയില്‍ തന്നെ ഇനിയും തങ്ങള്‍ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഏറ്റുപറച്ചില്‍ കൂടിയാവുകയാണ് ഈ ബജറ്റെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നവ ഉദാരവല്‍ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്‍റെ പ്രതിഫലനമാണ് പുതിയ കേന്ദ്ര ബജറ്റ് എന്നതിൽ തർക്കമില്ല. ഇന്ത്യയിലെ ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി. അതേസമയം സാമ്പത്തിക അസമത്വം ഉയര്‍ന്നു നില്‍ക്കുന്ന ഇന്ത്യയില്‍ അത് ഇനിയും വര്‍ധിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ പദ്ധതികൾ നൽകുന്നു എന്ന തോന്നലുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് ഈ ബജറ്റിലൂടെ കേന്ദ്ര ധനമന്ത്രി ശ്രമിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലും റോഡ് വികസനത്തിനുള്ള പദ്ധതികള്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നത് എന്നും ചിത്തരഞ്ജൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.