ETV Bharat / state

യുഡിഎഫ് ശ്രമം ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്ന് പിപി ചിത്തരഞ്ജൻ

കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരുവിധ പങ്കും വഹിക്കാത്ത യുഡിഎഫ്, രാഷ്ട്രീയ താല്‍പ്പര്യം മാത്രം ലക്ഷ്യം വച്ച് സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ സമരങ്ങൾ രാജ്യത്തെ ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജൻ.

latest udf  latest alappuzha  രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള യുഡിഎഫ് ശ്രമം ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്ന് പിപി ചിത്തരഞ്ജൻ
രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള യുഡിഎഫ് ശ്രമം ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്ന് പിപി ചിത്തരഞ്ജൻ
author img

By

Published : May 14, 2020, 7:26 PM IST

ആലപ്പുഴ: സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള യുഡിഎഫ് ശ്രമം ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജൻ. ദേശീയ വ്യാപകമായി സിഐടിയുവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവകാശ ദിനാചരണം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിനാകെ മാതൃകയായി കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞത് ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥതയും സംസ്ഥാന സർക്കാരിന്‍റെ ഇച്ഛാശക്തിയും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരുവിധ പങ്കും വഹിക്കാത്ത യുഡിഎഫ്, രാഷ്ട്രീയ താല്‍പ്പര്യം മാത്രം ലക്ഷ്യം വച്ച് സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ സമരങ്ങൾ രാജ്യത്തെ ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ്. മനുഷ്യജീവൻ വച്ചുള്ള ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കാൻ യുഡിഎഫ് നേതൃത്വം ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള യുഡിഎഫ് ശ്രമം ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്ന് പിപി ചിത്തരഞ്ജൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുക, കേരളത്തിലെ ആരോഗ്യ മേഖലയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സിഐടിയു അവകാശ ദിനം ആചരിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം സംഘടിപ്പിച്ച പരിപാടിയിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെജി ജയലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പിപി പവനൻ, എൻആർഎച്ച്എം എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി സന്തോഷ് പിആർ, ജില്ലാ പ്രസിഡന്‍റ്‌ പ്രവീണ പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.