ETV Bharat / state

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യം : തപന്‍സെന്‍ - citu state conference

മന്ത്രിമാരായ എകെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, സിഐടിയു അഖിലേന്ത്യാ പ്രസിഡന്‍റ്‌  ഡോ. കെ ഹേമലത, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

citu  citu state conference at alappuzha  citu state conference  തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യം
കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യം : തപന്‍സെന്‍
author img

By

Published : Dec 17, 2019, 4:34 PM IST

ആലപ്പുഴ : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള യോജിച്ച പോരാട്ടം കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അതിനെതിരെ ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങൾ ഒരുമിച്ച് പോരാടണമെന്നും സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍സെന്‍. ആലപ്പുഴയില്‍ നടന്ന പതിനാലാമത്‌ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ്‌ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എകെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, സിഐടിയു അഖിലേന്ത്യാ പ്രസിഡന്‍റ്‌ ഡോ. കെ ഹേമലത, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ്‌ ആർ ചന്ദ്രശേഖരൻ, എബിസി സംസ്ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജൻ, എംഎം ലോറൻസ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി നന്ദകുമാർ കണക്കും അവതരിപ്പിച്ചു. 608 പ്രതിനിധികളാണ്‌ സമ്മേളനത്തില്‍ പങ്കെടുത്തത്‌.

രാജ്യത്ത് തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച ചര്‍ച്ചകൾ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും. മൂന്നു ദിവസമായി നടക്കുന്ന സംസ്ഥാന സമ്മേളനം 19ന് കൊടിയിറങ്ങും. 19ന് ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ ഭാഗമായി ഒരുലക്ഷം പേർ പങ്കെടുക്കുന്ന തൊഴിലാളി റാലിയും സംഘടിപ്പിക്കും.

Intro:

Body:കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള യോജിച്ച പോരാട്ടം കാലഘട്ടത്തിന്റെ അനിവാര്യത : തപൻസെൻ

ആലപ്പുഴ : നരേന്ദ്രമോഡി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള യോജിച്ച പോരാട്ടം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനെതിരെ ഇന്ത്യയിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾ ഒരുമിച്ച് പോരാടണമെന്നും സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ. ആലപ്പുഴയിൽ നടക്കുന്ന തെറ്റിനെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലെ മുഹമ്മദ് അമീൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, സിഐടിയു അഖിലേന്ത്യാ പ്രസിഡൻറ് ഡോ. കെ ഹേമലത, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം, ഐഎൻടിയുസി ദേശീയ പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ, എ ബി സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ, മുതിർന്ന സിഐടിയു നേതാവ് എം എം ലോറൻസ് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി നന്ദകുമാർ കണക്കും അവതരിപ്പിച്ചു. സംസ്ഥാനത്തെ 23 ലക്ഷത്തോളം തൊഴിലാളി അംഗങ്ങളെ പ്രതിനിധീകരിച്ച് 608 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് നടക്കുന്ന ട്രേഡ് യൂണിയൻ സെമിനാർ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അധ്യക്ഷനാകും. രാജ്യത്ത് തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച ചർച്ചകൾ സമ്മേളന ഭാഗമായി നടക്കും. മൂന്നു ദിവസങ്ങളായി നടക്കുന്ന സംസ്ഥാന സമ്മേളനം 19ന് കൊടിയിറങ്ങും. 19ന് ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന് അനുബന്ധമായി ഒരുലക്ഷം പേർ പങ്കെടുക്കുന്ന തൊഴിലാളി റാലിയും സംഘടിപ്പിക്കുന്നുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.