ETV Bharat / state

പാഴ്‌വസ്തുക്കളിൽ നിന്നും ക്രിസ്തുമസ് ട്രീയും മഞ്ഞുമനുഷ്യനും - സർക്കാർ ഉദ്യോഗസ്ഥർ

മലിനീകരണ നിയന്ത്രണ ബോർഡ് ആലപ്പുഴ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പാഴ്‌വസ്തുക്കൾ കൊണ്ട് ക്രിസ്‌മസ് ട്രീ ഒരുക്കിയത്

CHRISTMAS TREE FROM SCRAP AND WASTE MATERIALS  ക്രിസ്തുമസ് ട്രീയും മഞ്ഞുമനുഷ്യനും  സർക്കാർ ഉദ്യോഗസ്ഥർ  ആലപ്പുഴ
പാഴ്‌വസ്തുക്കളിൽ നിന്നും ക്രിസ്തുമസ് ട്രീയും മഞ്ഞുമനുഷ്യനും; മാതൃകകാട്ടി സർക്കാർ ഉദ്യോഗസ്ഥർ
author img

By

Published : Dec 23, 2019, 6:35 PM IST

Updated : Dec 23, 2019, 7:34 PM IST

ആലപ്പുഴ: ഓരോ ആഘോഷങ്ങളും മറ്റുള്ളവർക്ക് പകർന്നു നൽകുന്ന സന്ദേശങ്ങളാവണമെന്ന ചിന്തയിൽ നിന്നാണ് ആലപ്പുഴയിൽ വ്യത്യസ്തമായ ഒരു ക്രിസ്മസ് ട്രീ ഒരുങ്ങിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരാവട്ടെ ആലപ്പുഴയിലെ ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥരും. മലിനീകരണ നിയന്ത്രണ ബോർഡ് ആലപ്പുഴ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പാഴ്‌വസ്തുക്കൾ കൊണ്ട് ഒരുഗ്രൻ ക്രിസ്മസ് ട്രീ ഒരുക്കിയത്. ടയറും കുപ്പിയും മുതൽ കൈതച്ചക്കയുടെ അവശിഷ്ടങ്ങൾ വരെ ക്രിസ്‌മസ് ട്രീയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇവ ആകർഷകമായ നിറത്തിലും രൂപത്തിലും ഒരുക്കിയതോടെ ക്രിസ്‌മസ് ട്രീയുടെ പകിട്ടേറി. ഇതെല്ലാം ജീവനക്കാർ തന്നെ ശേഖരിച്ച് രൂപമാറ്റം വരുത്തിയതാണ്. ഇവയെല്ലാം വർണ്ണക്കടലാസുകളും കയർ നാരുകളും കൊണ്ട് അലങ്കരിച്ചു. പിന്നീട് അവ ട്രീയിൽ ഉള്‍പ്പെടുത്തിയെന്ന് ക്രിസ്‌മസ് ട്രീ ഒരുക്കിയതിന് നേതൃത്വം നൽകിയ ശ്രീകല പറയുന്നു.

പാഴ്‌വസ്തുക്കളിൽ നിന്നും ക്രിസ്തുമസ് ട്രീയും മഞ്ഞുമനുഷ്യനും

നിരത്തിൽ വലിച്ചെറിഞ്ഞ കുപ്പികൾ ഉദ്യോഗസ്ഥർ ശേഖരിച്ച് അവയ്ക്ക് പല നിറങ്ങൾ നൽകി ഭംഗിയാക്കി. ആഘോഷങ്ങളുടെ വിവിധ രൂപങ്ങൾ ഓഫീസിൽ പ്രകടമാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഓരോ മാസവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രവും ഇത്തരത്തിൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബക്കറ്റുകളുടെ മൂടിയിൽ ഭംഗിയായി ഒട്ടിച്ച് ഓഫീസിൽ വച്ചിട്ടുണ്ട്.

പ്രചോദന വാക്യങ്ങളാണ് ആദ്യം കാർഡ്ബോർഡുകൾ ഉപയോഗിച്ച് സ്ഥാപിച്ചത്. പിന്നീട് ഓഫീസിലെ ഓരോയിടത്തും ഇത്തരത്തിലുള്ള അലങ്കാര വസ്തുക്കൾ നിർമിച്ച് സ്ഥാപിക്കാൻ തുടങ്ങി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്ന പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഓഫീസ് മേധാവി ബിജു ബാലകൃഷ്ണൻ പറയുന്നു.

ക്രിസ്‌മസ് ട്രീ കൂടാതെ ഓഫീസിലേക്ക് രാസപദാർഥങ്ങൾ എത്തിച്ച പ്ലാസ്റ്റിക് ബക്കറ്റ് ഉപയോഗിച്ച് ഒരു മഞ്ഞു മനുഷ്യനെയും ഇവർ നിർമിച്ചു. നിരവധി ആളുകളാണ് ഇവ കാണാൻ ദിവസവും ഓഫീസിൽ എത്തുന്നത്. ഇതിനുപുറമേ ഉപയോഗശൂന്യമായ പേനകളും ബാറ്ററി ഉൾപ്പെടെയുള്ള ഇ-വേസ്റ്റുകളും നിക്ഷേപിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്നവ റീസൈക്കിൾ നടത്തി പുനരുത്പ്പാദനം നടത്തി ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാനുള്ള സൗകര്യവും ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന് മാതൃകയാക്കാവുന്ന നിരവധി പദ്ധതികൾ വരുംകാലങ്ങളിൽ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള ശ്രമത്തിലാണിവർ.

Intro:

Body:പാഴ്‌വസ്തുക്കളിൽ നിന്നും ക്രിസ്തുമസ് ട്രീയും മഞ്ഞുമനുഷ്യനും, മാതൃകകാട്ടി സർക്കാർ ഉദ്യോഗസ്ഥർ

ആലപ്പുഴ : ഓരോ ആഘോഷങ്ങളും മറ്റുള്ളവർക്ക് പകർന്നു നൽകുന്ന സന്ദേശങ്ങളാവണമെന്ന ചിന്തയിൽ നിന്നാണ് ആലപ്പുഴയിൽ വ്യത്യസ്തമായ ഒരു ക്രിസ്മസ് ട്രീ ഒരുങ്ങിയത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരാവട്ടെ ആലപ്പുഴയിലെ ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥരും. തങ്ങളുടെ ആഘോഷങ്ങൾ മറ്റുള്ളവർക്ക് നൽകുന്ന സന്ദേശമായി മാറണമെന്ന് നിർബന്ധത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ആലപ്പുഴ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പാഴ്‌വസ്തുക്കൾ കൊണ്ട് ഒരുഗ്രൻ ക്രിസ്മസ് ട്രീ ഒരുക്കിയത്. ടയറും കുപ്പിയും മുതൽ കൈതച്ചക്കയുടെ അവശിഷ്ടങ്ങൾ വരെ ക്രിസ്മസ് ട്രീയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇവ ആകർഷകമായ നിറത്തിലും രൂപത്തിലും ഒരുക്കിയതോടെ ക്രിസ്മസ് ട്രീയുടെ പകിട്ടേറി. ഇതെല്ലാം ജീവനക്കാർ തന്നെ ശേഖരിച്ച് രൂപമാറ്റം വരുത്തിയതാണ്. ഇവയെല്ലാം വർണ്ണക്കടലാസുകളും കയർ നാരുകളും കൊണ്ട് അലങ്കരിച്ചു. പിന്നീട് അവ ക്രിസ്തുമസ് ട്രീയിൽ ചേർത്തുവെച്ചെന്ന് പ്രവർത്തനത്തിന് നേതൃത്വം നൽകിയ ശ്രീകല പറയുന്നു.

(ബൈറ്റ് - ശ്രീകല, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥ)

നിരത്തിൽ വലിച്ചെറിഞ്ഞ കുപ്പികൾ ഉദ്യോഗസ്ഥർ ശേഖരിച്ച് അവയ്ക്ക് പല നിറങ്ങൾ നൽകി ഭംഗിയാക്കി. ആഘോഷങ്ങളുടെ വിവിധ രൂപങ്ങൾ ഓഫീസിൽ ആകമാനം പ്രകടമാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഓരോ മാസവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രവും ഇത്തരത്തിൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബക്കറ്റുകളുടെ മൂടിയിൽ ഭംഗിയായി ഒട്ടിച്ച് ഓഫീസിൽ വെച്ചിട്ടുണ്ട്.

പ്രചോദന വാക്യങ്ങളാണ് ആദ്യം ഇത്തരത്തിൽ കാർഡ്ബോർഡുകൾ ഉപയോഗിച്ച് സ്ഥാപിച്ചത്. പിന്നീട് ഓഫീസിലെ ഓരോയിടത്തും ഇത്തരത്തിലുള്ള അലങ്കാര വസ്തുക്കൾ നിർമ്മിച്ച് സ്ഥാപിക്കാൻ തുടങ്ങി. ഇവയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്ന പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഓഫീസ് മേധാവി ബിജു ബാലകൃഷ്ണൻ പറയുന്നു.

(ബൈറ്റ് - ബിജു ബാലകൃഷ്ണൻ, മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ)

ക്രിസ്മസ് ട്രീ കൂടാതെ ഓഫീസിലേക്ക് രാസപദാർഥങ്ങൾ എത്തിച്ച പ്ലാസ്റ്റിക് ബക്കറ്റ് ഉപയോഗിച്ച് ഒരു മഞ്ഞ മനുഷ്യനെയും ഇവർ നിർമ്മിച്ചു. നിരവധി ആളുകളാണ് ഇവ കാണാൻ ദിവസവും ഓഫീസിൽ എത്തുന്നത്. ഇതിനുപുറമേ ഉപയോഗശൂന്യമായ പേനകളും ബാറ്ററി ഉൾപ്പെടെയുള്ള ഇ-വേസ്റ്റുകകളും നിക്ഷേപിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്നവ പുനചംക്രമണം (റീസൈക്കിൾ) നടത്തി, പുനഃരുത്പാതനം നടത്തി ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാനുള്ള സൗകര്യവും ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന് മാതൃകയാക്കാവുന്ന നിരവധി പദ്ധതികൾ വരുംകാലങ്ങളിൽ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള ശ്രമത്തിലാണിവർ.

(കഴിയുമെങ്കിൽ നെറ്റവർക്ക് സ്റ്റോറി നൽകുമല്ലോ. ബൈറ്റുകൾ ഇംഗ്ലീഷിലും ചേർത്തിട്ടുണ്ട്)

Conclusion:
Last Updated : Dec 23, 2019, 7:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.