ആലപ്പുഴ : പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവന്നും പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്നും റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസില്‍ നിലവില്‍ മൂന്ന് പ്രതികളാണുള്ളത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ല സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്.
READ MORE: പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം: വീണ്ടും കുട്ടികളുടെ മുദ്രവാക്യം, കൈക്കുഞ്ഞുങ്ങളും പ്രകടനത്തില്‍