ആലപ്പുഴ: ഉപതെരെഞ്ഞെടുപ്പ് നടന്ന ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി രോഹിത് എം.പിള്ള 464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1382 വോട്ടർമാരിൽ 1038 പേരാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇവരിൽ 10 കൊവിഡ് രോഗികളുമുണ്ടായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി രോഹിത് എം.പിള്ളയ്ക്ക് 664, ബിജെപി സ്ഥാനാർഥി മഹേശന് 184, യുഡിഎഫ് സ്ഥാനാർഥി കെ.വർഗീസിന് 200 വോട്ട് എന്ന നിലയിലാണ് ലഭിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മഹാദേവൻ പിള്ളയുടെ മരണത്തെ തുടർന്നാണ് ഇവിടെ നേരത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. അന്തരിച്ച മഹാദേവൻ പിള്ളയുടെ മകനാണ് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച രോഹിത് എം.പിള്ള.