ആലപ്പുഴ: ചേർത്തല താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ തൊഴിലിനെത്തിയ ഉത്തർപ്രദേശ് സ്വദേശികളായ 105 അതിഥി തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി. ഇവരെ ചേർത്തലയിൽ നിന്നും താലൂക്ക് അധികൃതർ കെഎസ്ആർടിസി ബസിൽ കോട്ടയം റെയിൽവെ സ്‌റ്റേഷനിലെത്തിച്ചു. ഭക്ഷണക്കിറ്റും നൽകിയാണ് യാത്രയാക്കിയത്. ചേർത്തല താലൂക്കിൽ 1150 അതിഥി തൊഴിലാളികളാണ് നാട്ടിലേക്കു മടങ്ങാൻ വില്ലേജ് ഓഫിസർമാർ മുഖേന അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷിച്ചവരെ ആരോഗ്യവകുപ്പ് നേരിൽക്കണ്ട് ആരോഗ്യപരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമാണ് പോകാൻ അനുവാദം നൽകുന്നത്.
ആലപ്പുഴയിലെ അതിഥി തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി - CHERTHALA
ചേർത്തല താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ തൊഴിലിനെത്തിയ ഉത്തർപ്രദേശ് സ്വദേശികളായ 105 അതിഥി തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയത്.