ETV Bharat / state

ചേര്‍ത്തലയിലെ കുഞ്ഞിന്‍റെ കൊലപാതകം: അമ്മയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി - കുഞ്ഞിനെ കൊന്ന

ഏപ്രില്‍ 27നാണ് കൊല്ലം വെളി കോളനിയില്‍ ഷാരോണിന്‍റെ മകള്‍ ആദിഷ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലില്‍ മാതാവ് ആതിര കുറ്റം സമ്മതിച്ചിരുന്നു.

ചേര്‍ത്തലയിലെ കുഞ്ഞിന്‍റെ കൊലപാതകം : മാതാവ് ആതിരയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്കുമാറ്റി
author img

By

Published : May 5, 2019, 5:06 AM IST

Updated : May 5, 2019, 7:40 AM IST

ചേര്‍ത്തല: പട്ടണക്കാട് പുതിയകാവില്‍ ഒന്നേകാല്‍ വയസുള്ള പിഞ്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ മാതാവ് ആതിരയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ആതിര സമ്മതിച്ചതിനാൽ ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ടെന്ന് പൊലീസ് നേരത്തെ നിലപാടെടുത്തിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 27നാണ് പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലം വെളി കോളനിയില്‍ ഷാരോണിന്‍റെ മകള്‍ ആദിഷ കൊല്ലപ്പെട്ടത്. മരിച്ച കുഞ്ഞുമായി ആതിര തന്നെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. എന്നാൽ ഡോക്ടർമാരും നാട്ടുകാരും സംശയമുയർത്തിയതോടെ പൊലീസ് സര്‍ജന്‍റെ സാന്നിധ്യത്തില്‍ മൃതദേഹ പരിശോധന നടത്തി. ഇതോടെയാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ആതിര കുറ്റം സമ്മതിക്കുകയും ചെയ്തു.

പക്ഷെ കൊലപാതകത്തിന് കാരണമെന്തെന്നതില്‍ വ്യക്തമായ മറുപടി ആതിര നല്‍കിയിട്ടില്ല. കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ പിന്നിലെ ദുരൂഹത നീക്കാനാണ് പൊലീസ് ശ്രമം. കുട്ടിയെ ഒഴിവാക്കുക എന്ന സാഹചര്യത്തിലേക്ക് ആതിരയെ നയിച്ചതെന്തെന്ന് കണ്ടെത്തിയ ശേഷമാകും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Intro:Body:

പിഞ്ച് കുഞ്ഞിന്‍റെ കൊലപാതകം; അമ്മയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് മാറ്റി

By Web Team

First Published 4, May 2019, 10:45 PM IST

HIGHLIGHTS

അമ്മ ആതിര കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ നിലവില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ആതിരയെ മാവേലിക്കര സബ്ബ് ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയിട്ടുണ്ട്. 

ചേര്‍ത്തല: പിഞ്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന മാതാവ് ആതിരയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്കുമാറ്റി. പട്ടണക്കാട് പുതിയകാവില്‍ ഒന്നേകാല്‍ വയസുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

അമ്മ ആതിര കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ നിലവില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ആതിരയെ മാവേലിക്കര സബ്ബ് ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഏപ്രില്‍ 27 നാണ് പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലം വെളി കോളനിയില്‍ ഷാരോണിന്‍റെ മകള്‍ ആദിഷ കൊല്ലപ്പെട്ടത്. മരിച്ച കുഞ്ഞുമായി അമ്മ ആതിര തന്നെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. നാട്ടുകാരും ഡോക്ടറും സംശയം ഉയര്‍ത്തിയപ്പോഴാണ് പൊലീസ് വിശദ അന്വേഷണവും പൊലീസ് സര്‍ജ്ജന്‍റെ സാന്നിധ്യത്തിലുള്ള മൃതദേഹ പരിശോധനയും നടത്തിയത്.

മൃതദേഹ പരിശോധനയില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പൊലീസ് തന്ത്രപൂര്‍വ്വം അമ്മ ആതിരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചെങ്കിലും എന്തിനിത് ചെയ്തുവെന്നതില്‍ വ്യക്തത വരുത്തിയിരുന്നില്ല.

ഇതുകണ്ടെത്താനുള്ള അന്വേഷണമാണ് ചേര്‍ത്തല എഎസ്പി ബി വിശ്വനാഥിന്‍റെ മേല്‍നോട്ടത്തില്‍ പട്ടണക്കാട് എസ്ഐ അമൃതരംഗന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവരുടെ ജീവിത സാഹചര്യങ്ങളും വീട്ടിലെ സാഹചര്യങ്ങളും പഠിച്ചുള്ള അവസാനഘട്ട അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷമായിരിക്കും കുറ്റപത്രം തയ്യാറാക്കുന്നത്.  ഇതേ അന്വേഷണ സംഘം തന്നെയാണ് കടക്കരപ്പള്ളി തൈക്കലില്‍ മകന്‍റെ ചവിട്ടേറ്റ് അമ്മ മരിച്ച സംഭവവും അന്വേഷിക്കുന്നത്.  

Conclusion:
Last Updated : May 5, 2019, 7:40 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.