ETV Bharat / state

ചമ്പക്കുളം മൂലം ജലോത്സവം: 'രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കി നടുഭാഗം ചുണ്ടന്‍, വിജയം വള്ളപ്പാടുകള്‍ വ്യത്യാസത്തില്‍

author img

By

Published : Jul 4, 2023, 8:01 AM IST

ചെറുതന, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ ചുണ്ടന്‍ വള്ളങ്ങളെ പിന്തള്ളിയാണ് നടുഭാഗം ചുണ്ടന്‍ വിജയകിരീടത്തില്‍ മുത്തമിട്ടത്.

champakulam moolam boat race  champakulam moolam boat race 2023  nadubhagam chundan  boat race  Kerala Boat Race  ചമ്പക്കുളം മൂലം ജലോത്സവം  രാജപ്രമുഖന്‍ ട്രോഫി  നടുഭാഗം ചുണ്ടന്‍  വള്ളം കളി
champakulam moolam boat race

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളം കളിയില്‍ വിജയകിരീടം ചൂടി നടുഭാഗം ചുണ്ടന്‍. പമ്പയാറ്റിൽ നടന്ന ആവേശകരമായ വള്ളം കളി മത്സരത്തില്‍ ചെറുതന രണ്ടാം സ്ഥാനത്തും ആയാപറമ്പ് വലിയ ദിവാന്‍ജി മൂന്നാം സ്ഥാനത്തുമെത്തി. കലാശപ്പോരാട്ടത്തില്‍ രണ്ട് വള്ളപ്പാട് വ്യത്യാസത്തില്‍ മുന്നിലെത്തിയാണ് നടുഭാഗം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയത്.

പമ്പയുടെ തീരങ്ങളിൽ ആർത്തിരമ്പിയ ആർപ്പുവിളികൾക്കിടെ ആദ്യ ഹീറ്റ്‌സിലാണ് ആയാപറമ്പ് വലിയ ദിവാന്‍ജി ജയം നേടിയത്. കേരള പൊലീസ് തുഴഞ്ഞ ജവഹര്‍ തായങ്കരിയെ ആയിരുന്നു വലിയ ദിവാന്‍ജി സംഘം പിന്നിലാക്കിയത്. ചെറുതന രണ്ടാം ഹീറ്റ്‌സിലും നടുഭാഗം ചുണ്ടന്‍ മൂന്നാം ഹീറ്റ്സിലും ജയിച്ചാണ് ഫൈനലിന് യോഗ്യത നേടിയത്.

13 പഞ്ചായത്തുകളില്‍ നിന്നും 13 വള്ളങ്ങളാണ് ഇത്തവണ മത്സരങ്ങളില്‍ പങ്കാളികളായത്. ആറ് ചുണ്ടന്‍ വള്ളങ്ങളായിരുന്നു മത്സരങ്ങള്‍ക്കുണ്ടായിരുന്നത്.

ആലപ്പുഴ ജില്ല കലക്‌ടര്‍ ഹരിത വി കുമാര്‍ ആണ് മത്സര നടപടികള്‍ തുടങ്ങുന്നതിന് മുന്‍പുള്ള പതാക ഉയര്‍ത്തിയത്. കൃഷി മന്ത്രി പി പ്രസാദായിരുന്നു വള്ളം കളി ഉദ്‌ഘാടനം ചെയ്‌തത്. എംഎല്‍എ തോമസ് കെ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ അനന്തഗോപന്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് വള്ളം കളി നടന്നത്.

കുട്ടനാടിന്‍റെ ആഘോഷം കൂടിയാണ് 400 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വള്ളം കളി. ഓണക്കാലത്തിന്‍റെ വരവറിയിച്ചുകൊണ്ടുള്ള ജലമേള കൂടിയാണിത്. മലയാള മാസം മിഥുനത്തിലെ മൂലം നാളില്‍ പമ്പയാറിന്‍റെ കൈവഴികളിലൊന്നായ ചമ്പക്കുളത്താറ്റിലണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മത്സരത്തിനിടെ അപകടം: ചമ്പക്കുളം മൂലം വള്ളംകളിക്കിടെ അപകടം. വനിതകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. കാട്ടില്‍ തെക്കേതില്‍ എന്ന വള്ളമാണ് അപകടത്തില്‍ മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. രക്ഷപ്പെടുത്തിയവരെ പിന്നാലെ ചമ്പക്കുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആകെ 22 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകരായിരുന്നു വള്ളംകളിയുടെ ഭാഗമായി തുഴയെറിയാനെത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ഈ അപകടം നടന്നത്.

നെടുമുടി പഞ്ചായത്തിന്‍റെ വള്ളവുമായി നടന്ന മത്സരത്തിനിടെ ആയിരുന്നു സംഭവം. ഫിനിഷിങ് പോയിന്‍റിന് മുന്നൂറ് മീറ്റര്‍ അകലെ വച്ച് വള്ളം കീഴ്‌മേല്‍ മറിയുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ നീന്തി കരയ്‌ക്ക് കയറി. ബോട്ടുകളില്‍ എത്തിയവരാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്.

പിന്നാലെ മറ്റ് വള്ളങ്ങള്‍ തുഴഞ്ഞ് എത്തിയിരുന്നത് കൊണ്ട് അതിന്‍റെ ഓളത്തില്‍പ്പെട്ടാണ് വള്ളം മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് മറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് പമ്പയാറ്റിന്‍റെ ഒരു ഭാഗത്തായി ചുണ്ടൻ വള്ളങ്ങളുടെ മത്സരം പുരോഗമിക്കുകയായിരുന്നു.

ഈ സമയം, സ്ഥലത്തുണ്ടായിരുന്ന ജില്ല കലക്‌ടര്‍ മത്സരം നിര്‍ത്തി എല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് മൈക്കിലൂടെ ആവശ്യപ്പെട്ടു. നാട്ടുകാരും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാണ് മറിഞ്ഞ വള്ളത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

More Read : ചമ്പക്കുളം മൂലം വള്ളം കളിക്കിടെ വനിതകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.