ETV Bharat / state

ഓളപ്പരപ്പിൽ മിന്നൽപ്പിണർ തീർക്കാൻ ജലരാജക്കൻമാർ; ചമ്പക്കുളം മൂലം വള്ളംകളി തുടങ്ങി

കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ചമ്പക്കുളത്തെ പമ്പയാറ്റിൽ നടക്കും. ഇത്തവണ 9 ചുണ്ടൻ വള്ളങ്ങൾ മാത്രമാണ് മാത്രമാണ് വള്ളംകളിയിൽ പങ്കെടുക്കുക

വള്ളംകളി  ചമ്പക്കുളം വള്ളംകളി  ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്  ചമ്പക്കുളം മൂലം ജലോത്സവം  ചമ്പക്കുളം മൂലം വള്ളംകളി  Chambakkulam boat race today  Chambakkulam boat race Alappuzha
ഓളപ്പരപ്പിൽ മിന്നൽപ്പിണർ തീർക്കാൻ ജലരാജക്കൻമാർ; ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്
author img

By

Published : Jul 12, 2022, 1:03 PM IST

ആലപ്പുഴ: കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്. രാവിലെ 11.30 മുതൽ തുടങ്ങിയ ചടങ്ങുകൾക്ക് വൈകുന്നേരം ചുണ്ടൻ വള്ളങ്ങളുടെ ഫൈനലോടെ സമാപനമാവും. കൊവിഡിനെ തുടർന്ന് മുടങ്ങിയ ജലോത്സവം ഇക്കുറി ആവേശത്തോടെയാണ് നാടാകെ വരവേൽക്കുന്നത്.

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്

ഓളപ്പരപ്പിൽ ജലരാജക്കൻമാർ മിന്നൽപ്പിണർ തീർക്കുന്ന ചരിത്ര പ്രസിദ്ധമായ മൂലം വള്ളംകളി രണ്ടു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അരങ്ങേറുന്നത്. മിഥുനത്തിലെ മൂലം നാളിലാണ് പമ്പയാറ്റിൽ ചമ്പക്കുളം വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠക്കായി എത്തിച്ച വിഗ്രഹം ജലഘോഷയാത്രയായി കൊണ്ടുപോയതിന്‍റെ ചരിത്ര സ്‌മരണയിലാണ് നാലു ശതാബ്‌ദത്തിലേറെയായി മൂലം വള്ളംകളി നടത്തുന്നത്.

ചടങ്ങുകൾ: മതസാഹോദര്യത്തിന്‍റെ പ്രതീകം കൂടിയാണ് ഈ ജലമേള. അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും പാൽപ്പായസമടക്കുള്ള മൂലക്കാഴ്‌ചയുമായി ഉച്ചയ്ക്ക് ചമ്പക്കുളം മഠത്തിൽ ക്ഷേത്രത്തിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ സ്വീകരിക്കും. തുടർന്ന് ക്ഷേത്ര ദർശനവും ആചാര ചടങ്ങുകളും പൂർത്തിയാക്കും.

ശേഷം ഒരു ചുരുളൻ വള്ളത്തിന്‍റെ അകമ്പടിയോടെ സംഘം മാപ്പിളശേരി തറവാട്ടിൽ എത്തും. വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ നിലവിളക്കിൽ ദീപം തെളിയിക്കും. പിന്നീട് ചമ്പക്കുളം വലിയപള്ളിയിൽ ദർശനം നടത്തി സംഘം മടങ്ങുന്നതോടെ മൂലം വളളംകളിയുടെ ചടങ്ങുകൾക്ക് സമാപനമാവും.

ഇതിന് ശേഷമാണ് പമ്പയാറ്റിലെ ഓളങ്ങളെ ആവേശത്തിലാക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കുക. ഉച്ചക്ക് 2.10ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. രാജപ്രമുഖന്‍ ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഇത്തവണ ചരിത്രത്തിലാദ്യമായി ഒമ്പത് ചുണ്ടൻ വള്ളങ്ങൾ തുഴയെറിയും. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന ജനമാമാങ്കത്തിൽ പങ്കെടുത്ത് രാജപ്രമുഖനിൽ ആര് മുത്തമിടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് വള്ളംകളി പ്രേമികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.