ETV Bharat / state

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു ; പൊങ്കാല നവംബര്‍ 27 ന്

author img

By ETV Bharat Kerala Team

Published : Nov 11, 2023, 5:54 PM IST

Chakkulathukavu Pongala 2023 : നവംബര്‍ 27ന് നടക്കാനിരിക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയുടെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കാര്‍ത്തിക സ്‌തംഭം ഉയര്‍ത്തല്‍ നവംബര്‍ 19 ഞായറാഴ്‌ച.

Chakkulathukav Pongala 2023  Chakkulathukav  Chakkulathukav Pongala on 27th November  ചക്കുളത്തുകാവ് പൊങ്കാല 2023  ചക്കുളത്തുകാവ്  ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം  Chakkulathu Pongala
chakkulathukav-pongala-2023

ആലപ്പുഴ: ചക്കുളത്തുകാവ് (Chakkulathukav) ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല നവംബര്‍ 27 ന് നടക്കും (Chakkulathukavu Pongala 2023). പൊങ്കാലയുടെ വരവറിയിച്ചുള്ള പ്രധാന ചടങ്ങായ കാര്‍ത്തിക സ്‌തംഭം ഉയര്‍ത്തല്‍ നവംബര്‍ 19 ഞായറാഴ്‌ച നടക്കും. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ഇലക്രോണിക്‌സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യ ദര്‍ശനവും അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ട്രസ്റ്റ് പ്രസിഡന്‍റ് മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്‌ണൻ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ ട്രസ്റ്റിമാരും മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.

11 ന് 500 ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

വൈകിട്ട് അഞ്ചിന് കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ഉണ്ണികൃഷ്‌ണൻ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസ് ഐ എ എസ് കാര്‍ത്തിക സ്‌തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും.

വിവിധ ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളില്‍ 1000ത്തിൽ അധികം ക്ഷേത്ര വളണ്ടിയേഴ്‌സ് പൊങ്കാലയ്ക്കായെത്തുന്ന ഭക്തർക്ക് നിര്‍ദേശങ്ങളും മറ്റുമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭക്തരുടെ പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തും. പൊലീസ്, കെഎസ്‌ആര്‍ടിസി, ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്‌സ്, കെഎസ്‌ ഇബി, ജല അതോറിറ്റി, എക്‌സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കലക്‌ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും. പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.