ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഭാര്യയേയും മകളെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാര്യക്കും മകൾക്കും പ്രത്യേക മുന്‍ഗണനയില്ലെന്നും ശോഭ പറഞ്ഞു. സ്വർണം കടത്തിയ ബിരിയാണി ചെമ്പ് കമലയുടെ അടുക്കളയിലേക്കാണ് വന്നതെന്നും ഇതൊക്കെ കേരളത്തിലെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
ഷാജ് കിരണിനെ 33 തവണയാണ് സംസ്ഥാന ഇന്റലിജൻസ് മേധാവി വിളിച്ചത്. വിളിച്ചത് എന്തായാലും വിജിലൻസ് മേധാവിയുടെ വീട്ടുകാര്യങ്ങൾ പറയാനല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഷാജ് കിരൺ ഉൾപ്പടെയുള്ളവരെ ഉപയോഗിച്ച് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നിട്ടുണ്ട്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് പകരം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ കുറ്റുപ്പെടുത്തി. കേസില്‍ അകത്ത് പോരുമെന്ന ഭയത്തില്‍ മുഖ്യമന്ത്രി മാനസിക വിഭ്രാന്തിയിലാണെന്നും ശോഭ കുറ്റപ്പെടുത്തി.