ആലപ്പുഴ: കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. എടത്വാ കൈതമുക്ക് ജങ്‌ഷനിൽ നടന്ന അപകടത്തിൽ തലവടി തണ്ണൂവേലിൽ സുനിലിന്‍റെ മക്കളായ മിഥുൻ എം. പണിക്കർ (21), വിമൽ എം പണിക്കർ (19) എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ ഇവര്‍ സഞ്ചരിച്ച കാര്‍ കൈതമുക്ക് ജങ്‌ഷന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ചതുപ്പിലേക്ക് മറിഞ്ഞു. കൊവിഡ് പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിൽ വീണു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം - CAR_ACCIDEN
വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡരികിലെ ചതുപ്പിലേക്ക് മറിയുകയായിരുന്നു